For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മമ്മൂട്ടി പകര്‍ത്തിയ പക്ഷി ചിത്രം വിറ്റു പോയത് മൂന്ന് ലക്ഷം രൂപയ്ക്ക്

10:52 AM Jul 02, 2024 IST | Online Desk
മമ്മൂട്ടി പകര്‍ത്തിയ പക്ഷി ചിത്രം വിറ്റു പോയത് മൂന്ന് ലക്ഷം രൂപയ്ക്ക്
Advertisement

കൊച്ചി: നടന്‍ മമ്മൂട്ടി പകര്‍ത്തിയ ഇലത്തുമ്പില്‍ വിശ്രമിക്കുന്ന പക്ഷിയുടെ ചിത്രം വിറ്റുപോയത് വന്‍ തുകക്ക്. ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ലേലത്തില്‍ വെച്ച ചിത്രം മൂന്ന് ലക്ഷം രൂപയ്ക്കാണ് മലപ്പുറം സ്വദേശിയായ വ്യാപാരി സ്വന്തമാക്കിയത്.

Advertisement

മമ്മൂട്ടിയുള്‍പ്പെടെ 23 ഫോട്ടോഗ്രാഫര്‍മാരുട 61 ചിത്രങ്ങളായിരുന്നു പ്രദര്‍ശനത്തിനുണ്ടായിരുന്നത്. ഒരു ലക്ഷം രൂപയായിരുന്നു ചിത്രത്തിന്റെ അടിസ്ഥാന വില. മമ്മൂട്ടിയുടെ കൈയൊപ്പോടെയാണ് ചത്രം ലേലത്തിന് എത്തിയത്.പുതുതായി നിര്‍മിക്കുന്ന ആഡംബര ഹോട്ടലിന്റെ ചുമരില്‍ ഈ ചിത്രം പ്രര്‍ശിപ്പിക്കും. പ്രശസ്ത പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ഇന്ദുചൂഡന്റെ പേരിലുള്ള ഇന്ദുചൂഡന്‍ ഫൗണ്ടേഷനും ഞാറ്റുവേല എന്ന സംഘടനയും ചേര്‍ന്ന് കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടത്തിയ ഫോട്ടോ പ്രദര്‍ശനത്തിലാണ് മമ്മൂട്ടി പകര്‍ത്തിയ ഫോട്ടോയും ലേലത്തിനായി വച്ചത്.

Author Image

Online Desk

View all posts

Advertisement

.