Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തേനീച്ചയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ കനാലിലേക്ക് ചാടിയയാൾ മരിച്ചു

03:28 PM Jan 14, 2025 IST | Online Desk
Advertisement

പാലക്കാട്: തേനീച്ചയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ കനാലിലേക്ക് ചാടിയയാൾ മരിച്ചു. ചിറ്റൂർ കണക്കമ്പാറ കളപ്പറമ്പിൽ വീട്ടിൽ സത്യരാജ് (65) ആണ് മരിച്ചത്. സത്യരാജിനൊപ്പമുണ്ടായിരുന്ന ഭാര്യ വിശാലാക്ഷിയെ (58) തേനീച്ചയുടെ കുത്തേറ്റ പരിക്കുകളുമായി ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച കാലത്ത് എട്ടുമണിയോടെ ഭാര്യയോടൊപ്പം കൃഷിയിടത്തിലേക്ക് നനയ്ക്കാനായി പോയപ്പോഴാണ് തേനീച്ചയുടെ കുത്തേറ്റത്. തേനീച്ചയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനായി കുന്നംകാട്ടുപതി കനാലിൽ ചാടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
അവശനായ സത്യരാജ് ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ തിരച്ചിലിൽ ഒരു കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാസർകോട് സ്വദേശിയായ സത്യൻ വർഷങ്ങൾക്ക് മുമ്പാണ് കണക്കമ്പാറയിൽ സ്ഥിരതാമസമാക്കിയത്.

Advertisement

Tags :
kerala
Advertisement
Next Article