Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വയനാട് വാകേരിയിൽ ഭീതിവിതച്ച നരഭോജി കടുവയെ തൃശൂർ പുത്തൂർ മൃഗശാലയിലേക്ക് മാറ്റി

11:34 AM Dec 19, 2023 IST | Online Desk
Advertisement

വയനാട് വാകേരിയിൽ ഭീതിവിതച്ച നരഭോജി കടുവയെ തൃശൂർ പുത്തൂർ മൃഗശാലയിലേക്ക് മാറ്റി

Advertisement

തൃശൂർ :ആദ്യം കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലെത്തിച്ച ശേഷമാണ് ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയ കടുവയെ പുത്തൂരിലെത്തിച്ചത്.

വാകേരി കോളനിക്കവലയിൽ സ്ഥാപിച്ച കൂട്ടിൽ ഇന്നലെ ഉച്ചയോടെ കടുവ കുടുങ്ങുകയായിരുന്നു.കാടിനെയും നാടിനെയും ഒരുപോലെ വിറപ്പിച്ച ഡബ്ല്യു ഡബ്ല്യു എൽ 45 എന്ന നരഭോജിക്കടുവ ഇന്നലെ ഉച്ചയോടെയാണ് കൂട്ടിലായത്. ആദ്യം കടുവയെ എത്തിച്ച കുപ്പാടി വന്യമൃഗപരിപാലന കേന്ദ്രത്തിൽ ഏഴു കടുവകൾക്കുള്ള കൂടുകളാണുള്ളത്. ഡബ്ല്യു ഡബ്ല്യു എൽ 45 കൂടി എത്തിയതോടെ എണ്ണം എട്ടായി. ഈ സാഹചര്യത്തിലാണ് വാകേരിയിലെ കടുവയെ പുത്തൂരിലേക്ക് മാറ്റിയത്.

കടുവയുടെ മുഖത്ത് കാണുന്ന മുറിവുകൾ കാട്ടിൽ മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ സംഭവിച്ചതായിരിക്കാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. കടുവയെ വയനാടിന് പുറത്തേക്ക് മാറ്റുമെന്ന് വാകേരിക്കാർക്ക് വനം വകുപ്പ് ഉറപ്പുനൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കടുവയെ പുത്തൂരിലേക്ക് കൊണ്ടുപോയത്.
കടുവയെ പുത്തൂരിൽ എത്തിച്ചു
വനംവകുപ്പിൻ്റെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് രാവിലെ പുത്തൂരിൽ എത്തിച്ചത്.

8.20 നാണു കടുവയെ വാഹനത്തിൽ നിന്നും ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റിയത്. പരിക്കേറ്റ കടുവയ്ക്ക് വിദഗ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ കീർത്തി അറിയിച്ചു.

Advertisement
Next Article