Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

11:16 AM Dec 13, 2023 IST | Online Desk
Advertisement

നവകേരള യാത്രയുടെ ഉദ്ദേശ്യം എന്താണെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഇത് ഉല്ലാസയാത്രയാണോ? പരാതി വാങ്ങാന്‍ മാത്രമാണ് യാത്ര. ഒരു പരാതികള്‍ക്കും പരിഹാരം കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മൂന്ന് ലക്ഷം പരാതി കിട്ടിയെന്നാണ് പറയുന്നത്. ഇത് കളക്ട്രേറ്റിലോ മറ്റിടങ്ങളിലോ സ്വീകരിക്കാവുന്നതാണ്. അല്ലെങ്കില്‍ സെക്രട്ടേറിയറ്റില്‍ തന്നെ നേരിട്ടെത്തി നല്‍കാവുന്നതാണ്.
പരാതി സ്വീകരിച്ച് അവിടെവച്ചുതന്നെ പരിഹാരം കാണുകയായിരുന്നെങ്കില്‍ അതായിരുന്നു യാത്രയുടെ ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം സര്‍ക്കാര്‍ നയങ്ങളാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഒരു ഭാഗത്ത് അനാവശ്യധൂര്‍ത്ത് നടക്കുകയാണ്. വര്‍ഷങ്ങളോളം സേവനം ചെയ്തവര്‍ക്ക് പെന്‍ഷന്‍ നല്കാന്‍ പണമില്ല. മന്ത്രിമാരുടെ സ്റ്റാഫായി രണ്ടുവര്‍ഷം ജോലി ചെയ്തവര്‍ക്ക് പെന്‍ഷന്‍ നല്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement

Advertisement
Next Article