Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മാംഗോ ഹൈപ്പര്‍ ആഫ്രോ-ഏഷ്യന്‍ സോക്കര്‍ ആഗസ്റ്റ് 30,31 തിയ്യതികളില്‍!

11:36 AM Aug 29, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി : കുവൈത്തില്‍ ഫുട്ബോള്‍ ആവേശം നിറക്കാന്‍ മാംഗോ ഹൈപ്പര്‍ ആഫ്രോ-ഏഷ്യന്‍ സോക്കര്‍ ഫിയസ്റ്റ സംഘടിപ്പിക്കുന്നു. ഫഹാഹീൽ സൂക്ക് സബയിലെ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ രണ്ട് ദിവസമായാണ് അന്തരാഷ്ട്ര ഫുട്ബാള്‍ ടൂർണമെന്റ് നടക്കുക. 24-ളം പ്രമുഖ അറബ്-ഏഷ്യന്‍-ആഫ്രിക്കന്‍ സെവൻസ് ഫുട്ബോൾ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച അഞ്ച് മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ രാത്രി പത്തര വരെ നീണ്ട് നില്‍ക്കും. രണ്ടാം ദിനമായ ശനിയാഴ്ചയാണ് ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ദേശീയ, സംസ്ഥാന താരങ്ങളോടൊപ്പം വിദേശതാരങ്ങളും പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ തീപാറുന്ന ഫുട്ബോള്‍ പോരാട്ടങ്ങള്‍ക്കാകും സാക്ഷ്യം വഹിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കാണികള്‍ക്കായി വിശാലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹല ഇവന്റ് സും കുവൈത്തിലെ പ്രമുഖ ഫുട്ബാള്‍ അക്കാദമിയായ സ്പോർട്ടി ഏഷ്യയും, സഹകരിച്ചാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്. തക്കാര റസ്റ്റോറന്‍റ്, സുലൈമാനി, സബ്ക റസ്റ്റോറന്‍റ് എന്നീവരുടെ സഹകരണത്തോടെനടത്തുന്ന മാംഗോ ഹൈപ്പര്‍ ആഫ്രോ-ഏഷ്യന്‍ സോക്കര്‍ ഫിയസ്റ്റയുടെ മെഡിക്കല്‍ പാര്‍ട്ണര്‍ സിറ്റി ക്ലിനിക്കാണ്.ഫര്‍വാനിയ ഷെഫ് നൗഷാദില്‍ നടന്ന പത്ര സമ്മേളനത്തില്‍ ഹല ഇവന്റസ് പ്രതിനിധികളായ വി എസ് നജീബ്, ഷാജഹാൻ, ബിജു സി എ, ജസ്‌വിൻ, നബീൽ, മംഗോ ഹൈപ്പർ ഓപ്പറേഷൻ മാനേജർ മുഹമ്മദലി, സിറ്റി ക്ലിനിക് ഫൈനാൻസ് മാനേജർ അബ്ദുൽ സത്താർ, മാനേജർ സതീഷ് എന്നിവരും പങ്കെടുത്തു.

Advertisement
Next Article