For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സംസ്ഥാന സ്‌കൂള്‍ കായികമേള അലങ്കോലപ്പെടുത്താന്‍ സ്‌കൂളുകളുടെ ഭാഗത്തുനിന്ന് ബോധപൂര്‍വം ശ്രമമുണ്ടായെന്ന് മന്ത്രി വി.ശിവന്‍കുട്ടി

03:27 PM Nov 12, 2024 IST | Online Desk
സംസ്ഥാന സ്‌കൂള്‍ കായികമേള അലങ്കോലപ്പെടുത്താന്‍ സ്‌കൂളുകളുടെ ഭാഗത്തുനിന്ന് ബോധപൂര്‍വം ശ്രമമുണ്ടായെന്ന് മന്ത്രി വി ശിവന്‍കുട്ടി
Advertisement



തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള അലങ്കോലപ്പെടുത്താന്‍ സ്‌കൂളുകളുടെ ഭാഗത്തുനിന്ന് ബോധപൂര്‍വം ശ്രമമുണ്ടായെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് സ്‌കൂളുകളോട് അഭ്യര്‍ഥിച്ചിരുന്നു. പക്ഷേ ഫലമുണ്ടായില്ല. കായികമേളയുടെ അന്തിസിനും അഭിമാനത്തിനും ക്ഷതമുണ്ടാക്കുന്ന തരത്തിലായിരുന്നു ചിലരുടെ പ്രവൃത്തിയെന്നും മന്ത്രി പറഞ്ഞു.

Advertisement

കായികമേളയുടെ സമാപനത്തില്‍ പൊയിന്റിനെച്ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു. നവമുകുന്ദ, മാര്‍ ബേസില്‍ സ്‌കൂളുകളിലെ കായികാധ്യാപകരും കുട്ടികളുമാണ് പ്രതിഷേധിച്ചത്. ഗ്രൗണ്ടില്‍ തുടങ്ങിയ പ്രതിഷേധം സ്റ്റേജിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.

Tags :
Author Image

Online Desk

View all posts

Advertisement

.