Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മാനുവൽ പരിഷ്ക്കരണം കുട്ടികളെ ദ്രോഹിക്കുന്നത്: കെ പി എസ് ടി എ

12:01 PM Sep 20, 2024 IST | Online Desk
Advertisement
Advertisement

തിരുവനന്തപുരം : ഉപജില്ല ശാസ്ത്ര മേളകൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മാന്യുവൽ പരിഷ്കരണ ഉത്തരവ് കുട്ടികളെ ദ്രോഹിക്കുന്നതും മേളകളെ തകർക്കുന്നതുമാണെന്ന് കെ പി എസ് ടി എ സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു. ഓണാവധിക്ക് മുൻപ് തന്നെ സ്കൂൾതല മത്സരങ്ങൾ പൂർത്തിയാക്കി സബ്ജില്ല മേളകൾക്ക് തയ്യാറായി നിൽക്കുന്ന കുട്ടികൾക്ക് സർക്കാർ ഇറക്കിയ പുതിയ നിർദേശങ്ങൾ തിരിച്ചടിയാകും. ഈ അധ്യയന വർഷം വിദ്യാലയങ്ങൾ തുറന്ന് 4 മാസം പിന്നിടുമ്പോഴാണ് പുതിയ നിർദേശങ്ങളെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് നാഥനില്ലാത്ത അവസ്ഥയുടെ പ്രതിഫലനങ്ങളാണ്തുടർച്ചയായ വിവാദ ഉത്തരവുകളിലൂടെ പുറത്തുവരുന്നത്. വർഷങ്ങളായി നടന്നുവരുന്ന മേളയിൽ മാറ്റിയ മാനുവൽ പരിഷ്ക്കരണത്തിലൂടെ ദീർഘകാല പരിശീലനം അനിവാര്യമായിരിക്കെ ഇത് പ്രായോഗിക തലത്തിൽ എങ്ങനെ നടപ്പിലാക്കുമെന്ന് സർക്കാർ വ്യക്തമാക്കണം.

അധ്യാപകരെയും വിദ്യാർത്ഥികളെയും അധ്യാപകരെയും മാനിക്കാതെയും ഉൾകൊള്ളാതെയും സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിനെ ഏതോ ഉപജാപക സംഘങ്ങൾക്ക് പണയം വെച്ചിരിക്കുകയാണ്. കുത്തക മുതലാളിമാർ സ്കൂൾ പരീക്ഷകളെ പോലും ഹൈജാക് ചെയ്തത് സാസ്കാരിക കേരളത്തിന് സാക്ഷിയാകേണ്ടി വന്നത് പൊതുവിഭ്യാഭ്യാസത്തോടുള്ള സർക്കാർസമീപനം വ്യക്തമാക്കുന്നതാണ്. ഇന്നലെ സർക്കാർ പ്രഖ്യാപിച്ച മാനുവൽ പരിഷ്കരണ ഉത്തരവ് അടിയന്തിരമായി പിൻവലിച്ച് കുട്ടികളുടെയും അധ്യാപകരുടെയും ആശങ്ക അകറ്റണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു. സംസ്ഥാന പ്രസിഡൻ്റ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ രാജ്മോഹൻ , കെ. രമേശൻ, ബി സുനിൽകുമാർ, ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി എസ് ഗിരീഷ് കുമാർ, സാജു ജോർജ്, പി.വി. ജ്യോതി, ബി ജയചന്ദ്രൻ പിള്ള, ജോൺ ബോസ്കോ, വർഗീസ് ആൻ്റണി,പി എസ് മനോജ് , വിനോദ് കുമാർ, പി.എം നാസർ, ജി.കെ. ഗിരീഷ്, എം.കെ. അരുണ എന്നിവർ സംസാരിച്ചു.

Tags :
featuredkeralaPolitics
Advertisement
Next Article