കണ്ണൂരിൽ മാവോയിസ്റ്റ് ആക്രമണം; വാച്ചർമാർക്ക് നേരേ വെടിയുതിർത്തു
07:14 PM Oct 30, 2023 IST | Veekshanam
Advertisement
കണ്ണൂർ: കണ്ണൂരിൽ വാച്ചർമാർക്ക് നേരേ മാവോയിസ്റ്റ് ആക്രമണം. കേളകത്ത് വനം
വാച്ചർമാർക്ക് നേരെയാണ് അഞ്ചംഗ
സംഘം വെടിവച്ചത്. അൽപം മുൻപ് നടന്ന
ആക്രമണത്തിൽ നിന്ന് വനം ഉദ്യോഗസ്ഥർ
എല്ലാവരും ഓടി രക്ഷപെട്ടു. ആർക്കും
പരുക്കേറ്റില്ല. ഇരിട്ടി പോലീസ് സ്റ്റേഷൻ
പരിധിയിലാണ് സംഭവം. ഇന്നലെ രാത്രി ഇതിനടുത്ത് രാമച്ചി കോളനിയിൽ തോക്കുധാരികളായ മാവോയിസ്റ്റുകൾ ഇറങ്ങിയിരുന്നു. അഞ്ചംഗ സംഘത്തിൽ സന്തോഷ്, സിപി മൊയ്തീൻ, സോമൻ, മനോജ്, രവി എന്നിവരാണ് ഉണ്ടായിരുന്നത്. പലപ്പോഴായി ഇവർ ഈ പ്രദേശങ്ങളിൽ വന്നുപോകാറുള്ളതിനാൽ നാട്ടുകാർ ഇവരെ തിരിച്ചറിഞ്ഞ് പോലീസിൽ അറിയിച്ചിരുന്നു. ഇന്നത്തെ വെടിവെപ്പിന് പിന്നിൽ ഇവർ തന്നെയാണ് എന്നാണ് പ്രാഥമിക നിഗമനം.
Advertisement
ഒരുമാസം മുൻപ് വയനാട് കമ്പമലയിൽ വനം വികസന കോർപറേഷന്റെ ഓഫീസ് മാവോയിസ്റ്റുകൾ അടിച്ചുതകർത്തിരുന്നു