'കോർപ്പറേറ്റ് മുതലാളിയായ പിണറായി വിജയനെ വിചാരണ ചെയ്യുക'; മുദ്രാവാക്യമുയർത്തി മാവോയിസ്റ്റ് നേതാവ് സോമൻ
03:33 PM Jul 29, 2024 IST | Online Desk
Advertisement
Advertisement
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റ് നേതാവ് സോമൻ. 'കോർപ്പറേറ്റ് മുതലാളിയായ പിണറായി വിജയനെ വിചാരണ ചെയ്യുക' എന്ന മുദ്രാവാക്യം വിളിച്ചാണ് സോമൻ കോടതിക്ക് പുറത്തിറങ്ങി വന്നത്.
അതേ സമയം, സോമനെ പാലക്കാട് ജില്ല സെഷൻസ് കോടതി ജഡ്ജ് ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു.രണ്ടാം തീയതി വരെ പൊലീസിന് സോമനെ കസ്റ്റഡിയിലും വയ്ക്കാം. തന്നെ പൊലീസ് മർദിച്ചെന്നും കുടിക്കാൻ മലിനജലം നൽകിയെന്നുമുള്ള സോമന്റെ പരാതിയിൽ കോടതി പൊലീസിനോട് വിശദീകരണം തേടി. ആകെ ആറ് കേസുകളാണ് സോമനെതിരെ പാലക്കാട് ജില്ലയിലുള്ളത്. വൻ സുരക്ഷാ സന്നാഹത്തോടെയാണ് ഇന്ന് സോമനെ കോടതിയിലെത്തിച്ചത്.