Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്വത്തുണ്ടെന്ന ദേശാഭിമാനി വാർത്ത വ്യാജം; മറിയക്കുട്ടിക്ക് അടിമാലി മന്നാംകണ്ടം വില്ലേജിൽ ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം

04:26 PM Nov 14, 2023 IST | Veekshanam
Advertisement

ഇടുക്കി: പെൻഷൻ വൈകിയതിനെ തുടർന്ന് അടിമാലിയിൽ ഭിക്ഷ യാചിച്ചു പ്രതിഷേധിച്ച മറിയക്കുട്ടിക്ക് ഒന്നരയേക്കർ സ്ഥലമുണ്ടെന്ന ദേശാഭിമാനി വാർത്ത വ്യാജമെന്ന് തെളിഞ്ഞു. അടിമാലിയിൽ ഒരിടത്തും മറിയക്കുട്ടിക്ക് സ്ഥലം ഇല്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തി. പെൻഷൻ വൈകിയതിൽ പ്രതിഷേധിച്ച് ഭിക്ഷ യാചിക്കാൻ ഇറങ്ങിയതോടെ തനിക്കെതിരെ സിപിഎം വ്യാജ പ്രചരണം നടത്തുന്നുവെന്നും വീടിനു നേരെ കല്ലേറുണ്ടായെന്നും കഴിഞ്ഞ ദിവസം മറിയക്കുട്ടി പറഞ്ഞിരുന്നു. അടിമാലി പഞ്ചായത്തിലെ പഴംമ്പിള്ളിച്ചാലിൽ ഒന്നര ഏക്കർ ഭൂമിയുണ്ടെന്നാ സിപിഎം ആരോപണത്തിന് പിന്നാലെയാണ് മറിയക്കുട്ടി മാന്നാംങ്കണ്ടം വില്ലേജ് ഓഫീസിൽ അപേക്ഷയുമായെത്തിയത്. എന്നാൽ വില്ലേജ് പരിധിയിൽ മറിയക്കുട്ടിക്ക് ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തി.മറിയക്കുട്ടിയുടെ പേരിൽ രണ്ട് വീടുകളുണ്ടെന്ന സിപിഎം പ്രചരണവും വ്യാജമാണെന്ന് തെളിഞ്ഞു. 87 വയസുള്ള തനിക്കെതിരെ സിപിഎം വ്യാജപ്രചരണം നടത്തുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മറിയക്കുട്ടി പറഞ്ഞു.

Advertisement

Tags :
kerala
Advertisement
Next Article