താന്‍ ഭിക്ഷാടന സമരം നടത്താന്‍ കാരണം സിപിഎമ്മാണെന്ന് മറിയക്കുട്ടി
05:42 PM Dec 28, 2023 IST | Veekshanam
Advertisement
ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പ്രസ്ഥാവനക്കെതിരെ മറിയകുട്ടി രംഗത്ത്. താന്‍ ഭിക്ഷാടന സമരം നടത്താന്‍ കാരണം സിപിഎമ്മാണെന്നും പെന്‍ഷന്‍ കിട്ടുന്നില്ലെന്ന് അറിയിച്ചിട്ടും സിപിഎം തിരിഞ്ഞുനോക്കിയില്ലെന്നും മറിയക്കുട്ടി കുറ്റപ്പെടുത്ത. ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് സഹായിച്ചെങ്കില്‍ അതില്‍ രാഷ്ട്രീയം കാണേണ്ടതില്ല. രാഷ്ട്രീയ പ്രവര്‍ത്തനം മാത്രം നടത്തുന്ന വര്‍ഗ്ഗീസിന് എങ്ങനെ കോടികളുടെ സ്വത്തുണ്ടായെന്ന് ചോദിച്ച മറിയക്കുട്ടി, ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. രാഷ്ട്രീയ അധഃപതനത്തിന്‍റെ പ്രതീകമായി മറിയക്കുട്ടി മാറിയെന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മറിയക്കുട്ടി രംഗത്തെത്തിയത്
Advertisement