മസാല ബോണ്ട് കേസ്: ഇ.ഡി സമന്‍സിന്റെ കാലാവധി നീട്ടണമെന്ന തോമസ് ഐസക്കിന്റെ ആവശ്യം തള്ളി
07:50 PM Feb 13, 2024 IST | Online Desk
Advertisement
കൊച്ചി: മസാല ബോണ്ട് കേസില്‍ ഇ.ഡി സമന്‍സിന്റെ കാലാവധി നീട്ടണമെന്ന തോമസ് ഐസക്കിന്റെ ആവശ്യം തള്ളി ഹൈക്കോടതി. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും ഹാജരായി മൊഴി നല്‍കുന്നതില്‍ എന്താണ് പ്രശ്നമെന്നും കോടതി ചോദിച്ചു.
ഇ.ഡിക്ക് അന്വേഷിക്കാന്‍ അധികാര പരിധിയില്ലെന്ന വാദം വിശദീകരിക്കാന്‍ തോമസ് ഐസക് സാവകാശം തേടി. മസാല ബോണ്ട് ഇടപാടില്‍ നിയമലംഘനം നടന്നിട്ടില്ലെന്നും എന്തിനാണ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതെന്ന് സമന്‍സില്‍ വ്യക്തമല്ലെന്നുമാണ് ഐസക്കിന്റെ വാദം. ശരിയായ ഉദ്ദേശ്യത്തോടെയല്ല തോമസ് ഐസക്കിന്റെ ഹര്‍ജിയെന്നാണ് ഇ.ഡിയുടെ വാദം. വെള്ളിയാഴ്ച കിഫ്ബിയുടെ ഹര്‍ജിക്കൊപ്പം ഐസക്കിന്റെ ഹര്‍ജിയും പരിഗണിക്കും.
Advertisement