സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ ഇന്ന്
11:44 AM May 31, 2024 IST
|
ലേഖകന്
Advertisement
Advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ. 16000ത്തോളം ജീവനക്കാരാണ് സർവീസിൽ നിന്നും വിരമിക്കുന്നത്. വിരമിക്കുന്നവരുടെ ആനുകൂല്യങ്ങൾ നൽകാൻ 9000 കോടിയോളം രൂപയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ കണ്ടെത്തേണ്ടത്. സെക്രട്ടറിയേറ്റിൽ നിന്ന് അഞ്ച് സ്പെഷ്യൽ സെക്രട്ടറിമാർ അടക്കം 15 പേർ വിരമിക്കും.
പിരിയുന്നവരിൽ പകുതിയോളം അധ്യാപകരാണ്. പൊലീസിൽ നിന്ന് എണ്ണൂറോളം പേരും കെ. എസ്. ആർ. ടി. സിയിൽ നിന്ന് ഡ്രൈവർമാരും കണ്ടക്ടർമാരും ചേർന്ന് 700 ഓളം പേരും വിരമിക്കും. ഇതിൽ ഡ്രൈവർമാർക്ക് താൽക്കാലികമായി വീണ്ടും ജോലി നൽകാൻ നീക്കമുണ്ട്. കെ. എസ്. ഇ. ബിയിൽ നിന്ന് 1010 പേർ വിരമിക്കും. എല്ലാ വകുപ്പുകളിലും വിരമിക്കുന്നവർക്ക് പകരം താഴേത്തട്ടിലുള്ളവർത്ത് സ്ഥാനക്കയറ്റം നൽകാനാണ് ആലോചന.
Next Article