തെലങ്കാനയില്‍ പോലീസുകാരുടെ കൂട്ട ആത്മഹത്യ; ജീവനൊടുക്കിയത് ബിദിപെട്ട് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർ
03:58 PM Dec 26, 2024 IST | Online Desk
Advertisement
ഹൈദരാബാദ് : തെലങ്കാനയില്‍ പോലീസുകാരുടെ കൂട്ട ആത്മഹത്യയില്‍ ദുരൂഹത. കമ്മാ റെഡ്ഡി ജില്ലയിലെ ബിദിപെട്ട് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.തടാകത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എസ്‌ഐ സായ് കുമാര്‍, വനിതാ കോണ്‍സ്റ്റബിള്‍ ശ്രുതി, കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിഖില്‍ എന്നിവരാണ് മരിച്ചത്.
Advertisement
രാത്രി 12.30 ഓടെയാണ് ശ്രുതിയുടേയും നിഖിലിന്റേയും മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ എസ്‌ഐയുടെ മൃതദേഹവും ലഭിച്ചു. കമ്ബ്യൂട്ടര്‍ ഓപ്പറേറ്ററായ നിഖിലാണ് സ്റ്റേഷനുകളിലെ ഉപകരണങ്ങള്‍ തകരാര്‍ വന്നാല്‍ ശരിയാക്കിയിരുന്നത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു