Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പ്രശസ്ത ഗായിക കെ.എസ്.ചിത്രയുടെ പേരില്‍ വന്‍ സൈബര്‍ തട്ടിപ്പ്

02:39 PM Oct 14, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: തന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തി സമൂഹ മാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടു വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ചിത്ര പൊലീസില്‍ പരാതി നല്‍കി.വ്യാജ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഉണ്ടാക്കി ചിത്രയുടെ പേരും ചിത്രവും വെച്ച് പണം നിക്ഷേപിക്കാനാവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്.10,000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കും, ഐ ഫോണ്‍ ഉള്‍പ്പെടെ സമ്മാനങ്ങള്‍ കാത്തിരിക്കുന്നു.എന്നിങ്ങനെയെല്ലാമാണ് ചിത്രയുടെ ഫോട്ടോ വെച്ച് വ്യാജ വാഗ്ദാനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്.

Advertisement

പദ്ധതിയുടെ അംബാസഡറാണ് ചിത്ര എന്നായിരുന്നു പ്രചാരണം. ഇത് ശ്രദ്ധയില്‍ പ്പെട്ടതോടെയാണ് ചിത്ര പോലീസിനെ സമീപിച്ചത്.ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചിത്ര ഒരു സ്‌ക്രീന്‍ഷോട്ട് പുറത്തുവിടുകയും ചെയ്തിരുന്നു. ഇത് ശരിക്കും ചിത്ര ചേച്ചിയാണോ എന്ന് ഒരാള്‍ ചോദിക്കുമ്‌ബോള്‍ അതെയെന്നും താന്‍ ഒരു കമ്ബനിയുടെ ബ്രാന്‍ഡ് അംബാസിഡറാണെന്നും വ്യാജന്‍ മറുപടി കൊടുക്കുന്നതാണ് സ്‌ക്രീന്‍ ഷോട്ടിലുണ്ടായിരുന്നത്

Tags :
featuredkeralanews
Advertisement
Next Article