വയനാട്ടിലേത് വന്‍ ദുരന്തം; 12 മൃതദേഹങ്ങള്‍ കണ്ടെടുത്തു, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം
കല്‍പ്പറ്റ: മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വന്‍ ദുരന്തം. രണ്ട് തവണയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഇതുവരെ 12 പേരുടെ മൃതദേഹം കണ്ടെത്തി. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. പ്രദേശത്തെ നിരവധികള്‍ വീടുകള്‍ കാണാനില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്.
കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ രണ്ട് ഹെലികോപ്റ്റര്‍ ഉടന്‍ സ്ഥലത്തെത്തും. 40ഓളം കുടുംബങ്ങളെയാണ് ഉരുള്‍പ്പൊട്ടല്‍ ബാധിച്ചത്. അഗ്നിരക്ഷാ സേനയും, എന്‍ഡിആര്‍എഫ് സംഘങ്ങളും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, ടി സിദ്ദിഖ് എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. 2019ല്‍ ഉരുള്‍പ്പൊട്ടിയ പുത്തുമലയ്ക്ക് സമീപമാണ് മുണ്ടക്കൈ. വലിയ ശബ്ദത്തോടെ ഉരുള്‍പ്പൊട്ടിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.