നെടുമ്പാശ്ശേരിയിൽ വൻ ലഹരിവേട്ട; പിടികൂടിയത് 4.25 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്
05:28 PM Dec 16, 2024 IST | Online Desk
Advertisement
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. വിപണിയിൽ 4.25 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി ആമിൽ ആസാദിനെയാണ് കഞ്ചാവുമായി കസ്റ്റംസ് പിടികൂടിയത്. ആമിൽ ആസാദിന്റെ പക്കലുണ്ടായിരുന്ന ബാഗിനകത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് 14 കിലോഗ്രാം വരുന്ന ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ബാങ്കോക്കിൽ നിന്ന് തന്നെ ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞ 2 മാസത്തിനിടെ നിരവധി പേരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയിട്ടുണ്ട്. ഒരു ലക്ഷം രൂപ പ്രതിഫലത്തിനാണ് ആമിൽ ആസാദ് ഹൈബ്രിഡ് കഞ്ചാവ് കടത്തിയതെന്നും ഇയാൾ ഇടനിലക്കാരനെന്നുമാണ് വിവരം. അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Advertisement