ഇടുക്കി പോലീസ് സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്; പ്രസിഡന്റ് ഉൾപ്പെടെ നിരവധി ഇടത് സംഘടന പൊലീസ് ഉദ്യോഗസ്ഥർ പ്രതികൾ
ഇടുക്കി: ഇടുക്കി പൊലീസ് സഹകരണ സംഘത്തിൽ വൻ സാമ്പത്തിക തട്ടിപ്പ്. സംഘത്തിൽ നിന്നും വ്യാജരേഖ ചമച്ച് വായ്പ എടുത്തതിൽ ഇടതു സംഘടനയിൽ പെട്ട പൊലീസുകാർക്കെതിരെ കേസ്. ഒരു പൊലീസുകാരന്റെ അറിവോ സമ്മതവോ ഇല്ലാതെ പൊലീസിനുള്ളിലെ ഇടത് നേതാക്കൾ കൃത്രിമമായി രേഖ ചമച്ച് വായ്പ തരപ്പെടുത്തുകയായിരുന്നുലോൺ കുടിശിഖ ആയതോടെ റിക്കവറി നടപടികൾ ആരംഭിച്ചതോടെയാണ് പരാതിക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ തന്റെ പേരിൽ വായ്പ എടുത്തിട്ടുള്ള വിവരം അറിയുന്നത്. ഇയാളുടെ പരാതിയെ തുടർന്ന് ഇടുക്കി പോലീസ് crime 116/2024 ആയി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ ശിക്ഷാനിയമം 197,409,416,420,465,468,471,120(ബി) 34 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇടുക്കി പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇടത് സംഘടനയിൽ പെട്ട പൊലീസ് സഹകരണ സംഘത്തിന്റെ സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെയുള്ളവർ പ്രതിപട്ടികയിൽ ഉണ്ട്. സഹകരണസംഘം പ്രസിഡന്റ് സനൽ, സെക്രട്ടറി ശശി, അജീഷ്, മീനാകുമാരി, കെ കെ ജോസ്, അഖിൽ എന്നിവരാണ് പ്രതി പട്ടികയിൽ ഉള്ളവർ.