For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കരുനാഗപ്പള്ളി സിപിഎമ്മില്‍ വൻ പ്രതിഷേധം; പ്ലക്കാര്‍ഡുകളുമായി വിമതർ

02:21 PM Nov 29, 2024 IST | Online Desk
കരുനാഗപ്പള്ളി സിപിഎമ്മില്‍ വൻ പ്രതിഷേധം  പ്ലക്കാര്‍ഡുകളുമായി വിമതർ
Advertisement

കരുനാഗപ്പള്ളി: കുലശേഖരപുരം സിപിഎം ലോക്കല്‍ സമ്മേളനത്തിലെ സംഘര്‍ഷത്തിന് പിന്നാലെ കരുനാഗപ്പള്ളിയില്‍ സിപിഎം വിമതരുടെ പ്രതിഷേധ പ്രകടനം. തൊടിയൂര്‍, ആലപ്പാട്, കുലശേഖരപുരം സൗത്ത് ഉള്‍പ്പടെ അഞ്ച് ലോക്കല്‍ കമ്മറ്റിയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. സമ്മേളനത്തില്‍ പുതിയ നേതൃ പാനല്‍ അവതരിപ്പിച്ചതിലെ എതിര്‍പ്പാണ് പ്രതിഷേധത്തിന് കാരണം.

Advertisement

പി.ഉണ്ണി മാറിയപ്പോള്‍ എച്ച്എ സലാം സെക്രട്ടറിയായത് ഗോവന്ദച്ചാമിക്ക് പകരം അമീറുല്‍ ഇസ്ലാം വന്നതിന് സമമാണെന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രവര്‍ത്തകര്‍ നിരത്തില്‍ ഇറങ്ങിയത്. സിപിഎം ജില്ലാ കമ്മറ്റി അംഗമായ പിആര്‍ വസന്തിനെതിരെയും പ്ലക്കാര്‍ഡുകളുണ്ട്. അഴിമതിക്കാരായവരെ പാർട്ടിയുടെ നേതൃത്വത്തിൽ നിന്നും മാറ്റണമെന്ന ആവശ്യമുയർത്തിയാണ് പ്രതിഷേധം. കരുനാഗപ്പള്ളിയിലെ പാര്‍ട്ടിയില്‍ ഒന്നാകെ അഴിമതിയാണെന്നും പുതിയ നേതൃനിരയിലുള്ളവര്‍ക്കെതിരെ നിരവധി പരാതികള്‍ നേതൃത്വത്തിന് നല്‍കിയിരുന്നുവെങ്കിലും അതൊന്നും പരിഗണിച്ചില്ലെന്നും പ്രതിഷേധക്കാർ പറയുന്നു. പ്ലക്കാര്‍ഡുകളുമായെത്തിയ പ്രവര്‍ത്തകരെ കരുനാഗപ്പള്ളി സിപിഎം ഏരിയാ കമ്മറ്റി ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.