Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പെരിയാറിലെ മത്സ്യക്കുരുതി :മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് വരാപ്പുഴ അതിരൂപത

04:20 PM Jun 12, 2024 IST | Online Desk
Advertisement

കൊച്ചി: പെരിയാറില്‍ രാസമാലിന്യം ഒഴുക്കി വിട്ടത് മൂലമാണ് മത്സ്യക്കുരുതി ഉണ്ടായതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് നിയമസഭയില്‍ വിശദീകരിച്ച മുഖ്യമന്ത്രി യാഥാര്‍ത്ഥ്യങ്ങള്‍ മറച്ച് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് വരാപ്പുഴ അതിരൂപത സേവ് പെരിയാര്‍ ആക്ഷന്‍ കൗണ്‍സില്‍. യാഥാര്‍ത്ഥ്യങ്ങള്‍ വെളിച്ചത്തു വരാന്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Advertisement

മത്സ്യക്കുരുതിയെക്കുറിച്ച് പഠിച്ച കുഫോസിന്റെയും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാതെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത റിപ്പോര്‍ട്ട് മുഖ്യമന്ത്രി തൊണ്ട തൊടാതെ വിഴുങ്ങുകയായിരുന്നു. ഇതുവഴി ഫിഷറീസ് വകുപ്പ് ശുപാര്‍ശ ചെയ്ത 13.55 കോടി രൂപ പോലും മത്സ്യകര്‍ഷകര്‍ക്ക് കൊടുക്കാതിരിക്കാനുള്ള ആസൂത്രണം ആണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മഞ്ഞുമ്മലിനും പുറപ്പള്ളിക്കാവിലും ബണ്ട് തുറക്കുമ്പോള്‍ ഉണ്ടാകാത്ത മത്സ്യക്കുരുതി പാതാളം ബണ്ട് തുറക്കുമ്പോള്‍ മാത്രം എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മത്സ്യ കര്‍ഷകര്‍ക്ക് ഉണ്ടായ മുഴുവന്‍ നഷ്ടങ്ങളും കണ്ടെത്തി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.

അതേസമയം, പെരിയാറിലെ രാസമാലിന്യം സംബന്ധിച്ച റിപ്പോര്‍ട്ടര്‍ വാര്‍ത്ത നിയമസഭയില്‍ ചര്‍ച്ചയായി. റിപ്പോര്‍ട്ടര്‍ പഠനം ഗൗരവമുള്ളതെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ സഭയില്‍ പറഞ്ഞു. റിപ്പോര്‍ട്ടറിന്റെ പഠനത്തില്‍ പെരിയാറില്‍ രാസമാലിന്യം കണ്ടെത്തിയെന്ന് ഉമ തോമസ് എംഎല്‍എ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.

Advertisement
Next Article