മന്ത്രി എംബി രാജേഷ് ഇപ്പോൾ നടത്തിയത് ഹിമാലയൻ കൊള്ള; രൂക്ഷവിമർശനവുമായി മുൻ ദേശാഭിമാനി എഡിറ്റർ
കൊച്ചി: ബാർ കോഴ കേസുമായി ബന്ധപ്പെട്ട് മന്ത്രി എംബി രാജേഷിനെതിരെ രൂക്ഷ വിമർശനവുമായി ദേശാഭിമാനി മുൻ എഡിറ്റർ ജി ശക്തിധരൻ. യുഡിഎഫ് ഭരണകാലത്തെ ബാർകോഴ ആരോപണവുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ മന്ത്രി എംബി രാജേഷ് നടത്തിയത് ഹിമാലയൻ കൊള്ളയാണെന്ന് ജി ശക്തിധരൻ വിമർശിച്ചു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
മാർക്സിസത്തോടോണോ കുപ്പിക്കഴുത്തിനോടാണോ?ഇവനൊക്കെ ഭ്രമം? യുഡിഎഫ് ഭരണത്തിന്റെ തണലിൽ കെ എം മാണി പത്തുവർഷം മുമ്പ് നടത്തിയ ബാർ കോഴയുമായി താരതമ്യം ചെയ്യുമ്പോൾ മന്ത്രി എം ബി രാജേഷ് ഇപ്പോൾ നടത്തിയത് ഹിമാലയൻ കൊള്ള ! തല മൂത്ത മണിച്ചൻ മാത്രമായിരുന്നു കെ എം മാണി. എം ബി രാജേഷ് ആകട്ടെ ബാർ കോഴയുടെ സമസ്ത അടവുകളും പയറ്റിതെളിഞ്ഞ തിഹാർ ജയിലിൽ കിടക്കുന്ന പുതിയ ഒരു സിസോദിയ ! മാണിയുടെ ബാർ കോഴയുടെ ഭീകരതയുടെ എത്രയോ മടങ്ങാണ് എം ബി രാജേഷിൻറെ കൈത്തഴക്കം! ഈ പ്രായത്തിൽ ഇത്രയ്ക്ക് പോന്നവനായോ എം ബി രാജേഷേ എന്ന് ആരും അസൂയപ്പെട്ടുപോകും? കാഴ്ച്ചയിൽ ഒരു തരിപോലെയേ ഉള്ളു പക്ഷെ തടുത്തുകൂട്ടിയിരിക്കുന്ന കോടികളുടെ കുന്നുമല കാണുമ്പൊൾ ആരും അന്തം വിടും. ഈ പകൽ മാന്യനെ നമിക്കണം. നിയമസഭയിലും പൊതുവേദികളിലും ഇയാൾ എടുത്തു വീശുന്ന രാഷ്ട്രീയ പ്രബന്ധങ്ങൾ കണ്ടാൽ ചെഷസ്‌ക്യൂ പോലും സുല്ലു പറയും! മദ്യ കുംഭകോണത്തിൽ ഇന്ത്യ കണ്ട മാസ്റ്റർ ബ്രെയിൻ എന്ന് തന്നെ പറയാം. ആർക്കാണ് ഇദ്ദേഹം ശിക്ഷ്യപ്പെട്ടത് എന്നതൊരു ഗവേഷണവിഷയമാണ്. കേരളം കണ്ട ഇയാളുടെ രാഷ്ട്രീയ പ്രബന്ധങ്ങൾക്ക് എന്തൊരു വീര്യമായിരുന്നു? മദ്യത്തേക്കാൾ വീര്യം. പിടിച്ചു കയറ്റിവെച്ചിരിക്കുന്നത് കള്ള ത്തിരുമാലികളെയാണെന്ന് ഇവരുടെയൊക്ക പിന്നാമ്പുറം അറിവുള്ളവർ പണ്ടേ പറഞ്ഞപ്പോഴും അതെല്ലാം ദോഷൈക ദൃക്കുകളുടെ ദുരാരോപണം എന്നെ പലരും കരുതിയുള്ളൂ. മന്ത്രിയായതല്ലേ ഉള്ളു അത്രയ്ക്കൊന്നും കെട്ടു പോയിട്ടുണ്ടാകില്ല എന്നാണ് കരുതിയത്. എന്നാൽ സത്യമെന്താണെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞില്ലേ, കട്ട് തിന്നിട്ട് ഈ കള്ളത്തിരുമാലി യുടെ വളിച്ച ചിരി കണ്ടില്ലേ. ലജ്ജയില്ലാത്ത കഴുതകൾ! ഇതാണോ ആധുനിക മണിച്ചൻ ? ഒരു പാർട്ടിയെ അതിന്റെ മസ്തകത്തിൽ ചെന്ന് അടിച്ചു തകർക്കുന്ന നെറികെട്ടവൻ! പുത്തൻ സൈദ്ധാന്തികന്മാർക്ക് അധികാരത്തിലിരുന്നു ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എങ്ങിനെയാണ് ഇത്രത്തോളം എത്താൻ കഴിയുന്നു? പാർട്ടിയുടെ മഹത്വത്തെക്കുറിച്ചു ഇവനൊക്കെ പ്രസംഗിക്കുന്ന ഗീർവാണങ്ങൾക്ക് ഇനി എന്ത് വില.? ഇത് ഒരു രാജേഷിൽ മാത്രം ഒതുങ്ങുന്നില്ല . എത്ര കോടി രഹസ്യ അറകളിൽ കട്ട് കൊണ്ട് വെച്ചിട്ടുണ്ട്? ഒരു കൈക്കുഞ്ഞിനെ ലാളിച്ചു എടുത്തുകൊണ്ടുനടക്കും പോലെയല്ലേ കുപ്പിക്കഴുത്തുകൾ .ലാളിച്ചും ഓമനിച്ചും കോഴപ്പണം തലോടി കൊണ്ടിരുന്നത്. മാർക്സിസത്തോടോണോ കുപ്പിക്കഴുത്തിനോടാണോ? ഇവനൊക്കെ ഭ്രമം?സഹിക്കാൻ കഴിയാത്തത് ഇയാളുടെ സൈദ്ധാന്തിക നാട്യവും അതിന്റെമേൽ കിടന്നുള്ള മെഴുകലുമാണ്! നിയമസഭയിൽ ഈ കള്ളത്തിരുമാലിയുടെ പ്രകടനം കാണുമ്പോൾ ഹർഷത്ത് മേത്തക്ക് പോലും നാണം വരും.മാർക്സിസത്തിന്റെ കാൽ വളരുന്നോ കൈവളരുന്നോ എന്ന് നോക്കിയുള്ള ആ ഭാവം കണ്ടാൽ ഇത്രയേറെ ഈ സിദ്ധാന്തത്തെ നെഞ്ചോട് ചേർത്തുവെച്ചിരിക്കുന്ന മറ്റൊരു പൊന്നോമന വേറെയില്ല എന്ന് തോന്നും. വെറും കാപട്യമല്ലേ? മാർക്സിസത്തിന്റെ ഉപ്പാണെന്നാണ് മുഖത്ത് ഒട്ടിച്ചുവെച്ചിരിക്കുന്ന ഭാവം .ഭൂമുഖത്തു മാർക്സിസത്തെ ഉറപ്പിച്ചു നിർത്തിയി രിക്കുന്ന ആണിയാണത്രെ ഇത് ! കുടച്ചക്രം! നീയും ഇത്ര വേഗത്തിൽ ഈ പണി തുടങ്ങിയല്ലോ ? കേരള ബ്രൂട്ടസ്സേ! ആരുടെ ശിഷ്യത്വമാണ് നേടിയത്? ? അച്ഛന്റെയോ മകളുടെയോ ? രണ്ടായാലും ഗുണം പിടിക്കില്ല. നൂറുകണക്കിനു രക്തസാക്ഷികൾ ഉറങ്ങുന്ന മണ്ണാണിത്. മാർക്സിസത്തെ അവകാശികളില്ലാത്ത തത്വശാത്രമാക്കാമെന്നാകാം നിൻ്റെയൊക്കെ മനസ്സിലിരുപ്പ്! ഇയാളൊരു ഇസ്‌പീഡ് രാജ മാത്രമാണെന്ന് പലരും പണ്ടേ പറഞ്ഞതാണ്. മാർക്സിസവുമായി പുലബന്ധം പോലുമില്ലാത്ത ഓട്ട കാലണ! എന്തുകൊള്ള നടത്തിയാലും പിടിച്ചുനിൽക്കാൻ ഒരു പിടിവള്ളിയുണ്ട് .അതാണ് മാദ്ധ്യമ സൃഷ്ടി എന്ന പൊയ്‌വെടി ! പക്ഷെ ഇവിടെ അതിൽ തീരില്ല. അഴിയെണ്ണേണ്ടിവരും .ജനങ്ങൾ ഈ പൊങ്ങുതടിഎടുത്ത് കടലിൽ കൊണ്ട് എറിയും. മാസ്റ്റർ ബ്രെയിൻ അല്ലേ !.എള്ളോളമേ ഉള്ളല്ലോ എന്ന് കരുതണ്ട. നഞ്ചെന്തിന് നന്നാഴി?