കൊക്കയിൽ വീണ വാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെത്തി; പോലീസ് കേസെടുത്തു
കോഴിക്കോട്: ഇന്നലെ രാവിലെ താമരശ്ശേരി ചുരത്തിൽ കൊക്കയിൽ വീണ വാഹനത്തിൽ നിന്ന് എംഡിഎം എ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. കൈതപ്പൊയിൽ സ്വദേശികളായ ഫാരിസ്, ഇർഷാദ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 100 അടി താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞ് ഇരുവർക്കും പരുക്കേറ്റു. രണ്ട് പൊതി എംഡിഎംഎ ആണ് അപകടത്തിൽപെട്ട വാഹനത്തിൽ നിന്നും കണ്ടെടുത്തത്.
ചുരത്തിലെ രണ്ടാം വളവിൽ നിന്ന് ജീപ്പ് കൊക്കയിലേക്ക് പതിച്ചാണ് യുവാക്കൾക്ക് പരുക്കേറ്റത്. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ഇർഷാദിന്റെ പോക്കറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ലഹരിവസ്തു നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഇത് പൊലീസിൽ ഏൽപ്പിച്ചു. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഇർഷാദിന്റെ പോക്കറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയിരുന്നു. പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.