Mec7 ശുമൈസി- ധീര യൂണിറ്റിന് തുടക്കമായി
റിയാദ്: ജീവിതശൈലി രോഗങ്ങൾക്കും, മാനസീകാസ്വാസ്ഥ്യങ്ങൾക്കുമുള്ള ഒരു മോചനമന്ത്രവുമായി, കേരളത്തിൽ തുടക്കം കുറിച്ച Mec7 വ്യായാമമുറ, കടലുകൾ താണ്ടി സൗദ്യ അറേബ്യയുടെ മണ്ണിൽ പടർന്നു പന്തലിക്കുകയാണ്.
2024 ജനുവരി 1ന് റിയാദിൽ തുടക്കം കുറിച്ച Mec7 Riyadh Health ക്ലബിന് നിലവിൽ 3 യുണിറ്റുകളുണ്ട്. നിരവധി യുണിറ്റുകൾ റിയാദിന്റെ മണ്ണിൽ ഇടം തേടുമെന്നും, Mec7 വ്യായാമമുറകൾ ഒരു സംസ്ക്കാരമാക്കി മാറ്റാൻ പ്രവാസികൾ മുന്നിട്ടിറങ്ങണമെന്നും ശുമൈസി - ധീര യൂണിറ്റിന്റെ ഉദ്‌ഘാടനം നിർവഹിച്ച റിയാദ് ചീഫ് ട്രൈനെർ അബ്ദുൾ ഷുക്കൂർ പൂക്കയിൽ പറഞ്ഞു.
Mec7 അംഗങ്ങളുടെ KSA (Knowledge, Skill, Acceptance )കൂട്ടി അവരിലെ ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായി തടഞ്ഞ്, ആരോഗ്യസംസ്ക്കാരം വളർത്താൻ Mec7 പ്രതിഞജാബദ്ധമാണെന്ന് Mec7 റിയാദ് ചീഫ് കോർഡിനേറ്റർ സ്റ്റാൻലി ജോസ് അധ്യക്ഷ പ്രസംഗത്തിൽ വിശദീകരിച്ചൂ. തുടർന്ന് 21 മിനിറ്റ് നീണ്ടുനിന്ന Mec7 വ്യായാമമുറകൾ റിയാദ് ചീഫ് ട്രൈനെർ അബ്ദുൾ ഷുക്കൂർ പരിശീലിപ്പിച്ചു.
ലാഫ്റ്റർ യോഗ അംബാസഡർ കൂടിയായ സ്റ്റാൻലി ജോസ് പൊട്ടിച്ചിരികൾ എങ്ങനെ നമ്മുടെ മനുഷ്യശരീരത്തിൽ ഹാപ്പിഹോർമോൺസ് സംജാതമാക്കാൻ സഹായിക്കുമെന്ന് വിശദീകരിക്കുകയും, പൊട്ടിചിരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒരിക്കലും നഷ്ട്ടമാക്കരുതെന്നും ഓർമ്മപെടുത്തി. ശുമൈസി - ധീര ചീഫ് കോർഡിനേറ്റർ സിദ്ധിക്ക് കല്ലൂപറമ്പൻ സ്വാഗതവും റിയാദ് Mec7 ട്രൈനെർ നാസർ ലെയ്സ് നന്ദിയും പറഞ്ഞു .
ഉദ്‌ഘാടന ചടങ്ങുകൾക്ക് സിദ്ധീഖ് കലൂപറമ്പൻ, ഷറഫുദ്ധീൻ കണ്ണപ്പൻതൊടി, സമീർ പൊറ്റക്കാടൻ, അബ്ദുൾ കരീം പൂവഞ്ചേരി, സമദ് ചെമ്മാട് , എന്നിവർ നേതൃത്വം നൽകി.