For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

02:16 PM Dec 09, 2024 IST | Online Desk
മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
Advertisement

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സ് 13-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ കോഴ്സിന്റെ കാലാവധി മൂന്നു മാസമാണ്. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000/- രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 16. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: (കൊച്ചി സെന്റര്‍) - 8281360360, 0484-2422275, (തിരുവനന്തപുരം സെന്റര്‍)- 9447225524, 0471-2726275.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.