ഒഐസിസി റിയാദ് പത്തനംതിട്ട ജില്ലാ കമ്മിറ്റി സിമ്പോസിയം സംഘടിപ്പിച്ചു
റിയാദ് : മാധ്യമ സംസ്കാരം, മൂല്യങ്ങളും മൂല്യ ച്യുതികളും എന്ന വിഷയത്തിൽ ഒഐസിസി റിയാദ് പത്തനംതിട്ട ജില്ലാ കമ്മറ്റി സിമ്പോസിയം സംഘടിപ്പിച്ചു.
മാധ്യമ പ്രവർത്തകൻ നജിം കൊച്ചുകലുങ്ക് , പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കെ കെ തോമസ് എന്നിവർ വിഷയം അവതരിപ്പിച്ചു. മാധ്യമങ്ങളിലൂടെ സാംസ്‌കാരിക മൂല്യങ്ങൾ ജനങ്ങളിൽ ഉണ്ടാക്കുന്ന സ്വാധീനങ്ങളെ പറ്റിയും, അച്ചടി മാധ്യമങ്ങളിൽ തുടങ്ങി നവ മാധ്യമങ്ങൾ വരെ സമൂഹത്തിന്റെ ധാർമീക മൂല്യങ്ങളെ സംരക്ഷിക്കാൻ കടപ്പാടുണ്ട് എന്നും സിമ്പോസിയം വിലയിരുത്തി
ഒ. ഐ. സി. സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്‌ഘാടനം ചെയ്തു.. അഡ്വക്കേറ്റ്. L. K. അജിത് മോഡറേറ്റർ ആയിരുന്നു. ചർച്ചയിൽ മാധ്യമ പ്രവർത്തകരായ നൗഫൽ പാലക്കാടൻ, ജയൻ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ, ഷംനാദ് കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ, രഘുനാഥ് പറശനിക്കടവ്, നാദിർഷാ റഹിമാൻ, സിദ്ദിഖ് കല്ലുപറമ്പൻ, ഷിഹാബുദിൻ കുഞ്ചിസ് എന്നിവർ ആശംസകൾ നേർന്നു.
ബാബുകുട്ടി അമുഖ പ്രസംഗം നടത്തി. മുഹമ്മദ് ഖാൻ സ്വാഗതവും ജെയിൻ ജോഷുവാ നന്ദിയും അറിയിച്ചു.നന്ദകുമാർ ഉളനാട്, ഉനൈസ് സലിം പത്തനംതിട്ട , റോയി, രാജീവ് സാഹിബ്, ജോബി പത്തനംതിട്ട, സജി ഏഴംകുളം, സന്തോഷ് നായർ, ജോജി എന്നിവർ നേതൃത്വം നൽകി.