സമ്മർദ്ദങ്ങൾക്കിടെ മാധ്യമ പ്രവർത്തകർ സാമൂഹിക പ്രതിബദ്ധത വിസ്മരിക്കുന്നു: നിഷാദ് റാവുത്തർ
കുവൈറ്റ് സിറ്റി : മാധ്യമ സ്ഥാപനങ്ങളുടെ സമ്മർദ്ദങ്ങൾക്കിടെ മാധ്യമ പ്രവർത്തകർ പലപ്പോഴും സാമൂഹിക പ്രതിബദ്ധത വിസ്മരിക്കുന്നു വെന്ന്പ്രമുഖ മാധ്യമ പ്രവർത്തകൻ നിഷാദ് റാവുത്തർ അഭിപ്രായപ്പെട്ടു. ഷിരൂർ ദുരന്തത്തിൽ അടക്കം അത് പ്രകടമായിരുന്നു അദ്ദേഹം തുടർന്നു. ഹ്രസ്വസന്ദർശനാർത്ഥം കുവൈത്തിലെത്തിയ മീഡിയവൺ അസോസിയേറ്റ് കോ ഓർഡിനേറ്റിങ് എഡിറ്റർ നിഷാദ് റാവുത്തർ കേരള പ്രസ്സ് ക്ലബ് കുവൈത്ത് ഒരുക്കിയ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. മാധ്യമ നൈതികത നിരന്തരം ചർച്ചയാകുമ്പോഴും കേരളത്തിലെ മാധ്യമങ്ങൾ നിർവഹിച്ചു പോരുന്ന സാമൂഹ്യ ദൗത്യം ചെറിയതല്ലെന്ന് നിഷാദ് റാവുത്തർ .പറഞ്ഞു. പ്രവാസലോകത്തെ മാധ്യമപ്രവർത്തകർക്കിടയിലെ ഐക്യം മാതൃകാപരമെന്നും, കേരളത്തിൽ ഇത്തരമൊരു സാഹചര്യം കാണാൻ കഴിയില്ലെന്നും പ്രസ്‌ക്ലബ് അംഗങ്ങളുമായി നടത്തിയ സ്നേഹ സംവാദത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
അബ്ബാസിയ കാലിക്കറ്റ് ഷെഫ് റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ പ്രസ്‌ക്ലബ് പ്രസിഡന്റ് സുജിത് സുരേഷൻ അധ്യക്ഷത വഹിച്ചു. ടി വി ഹിക്മത് സത്താർ കുന്നിൽ, കൃഷ്ണൻ കടലുണ്ടി, ജലിൻതൃപ്രയാർ, അനിൽ പി അലക്സ് തുടങ്ങി ഒട്ടേറെ പേർ ചർച്ചയിൽ പങ്കെടുത്തുസംസാരിച്ചു. ജനറൽ സെക്രട്ടറി സലിം കോട്ടയിൽ സ്വാഗതവും ട്രഷറർ ശ്രീജിത്ത് നന്ദിയും പറഞ്ഞു