ലോക ഫിസിയോ തെറാപ്പി ദിനത്തിൽ സെമിനാർ സംഘടിപ്പിച്ച് മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ്!
കുവൈറ്റ് സിറ്റി: ലോക ഫിസിയോ തെറാപ്പി ദിനത്തോട് അനുബന്ധിച്ചു മെഡക്‌സ് മെഡിക്കൽ കെയർ സെമിനാര് സംഘടിപ്പിച്ചു. മെഡക്‌സ് കോൺഫെറെൻസ് ഹാളിൽ വെച് നടന്ന സെമിനാർ ൽ മാനേജ്‌മന്റ് പ്രതിനിധികളും ഡോക്ടർമാരും മറ്റു മെഡിക്കൽ-നോൺ മെഡിക്കൽ സ്റ്റാഫുകളുടെയും സാന്നിധ്യത്തിൽ മെഡക്‌സ് സി ഇ ഒ കൂടിയായ പ്രസിഡന്റ് ശ്രീ : മുഹമ്മദ് അലി വി.പി, ഉദ്ഘാടനം നിർവഹിച്ചു. മറ്റു ഡിപ്പാർട്മെന്റുകളെ അപേക്ഷിച്ചു ഫിസിയോ തെറാപ്പി തികച്ചും ശാരീരികമായും മാനസികമായും ഫലപ്രദമായ ആശ്വാസം കൈവരിക്കാനാകുമെന്നും, പാർശ്വഫലങ്ങളിലാത്തഇത്തരം ചികിത്സാ രീതികളെ ഡോക്ടർമാരും ജനങ്ങളും പ്രോത്സാഹിപ്പിക്കണമെന്നും ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ശ്രീ : മുഹമ്മദ് അലി വി.പി പറഞ്ഞു.
ഫിസിയോ തെറാപ്പിസ്റ്റുകളായ ശ്രീമതി: രേഷ്മ , സുഹ ഷകീൽ , ഷഫീസ് മുഹമ്മദ് മുതലായവരും സെമിനാറിൽ ബോധവൽക്കരണ ക്ലാസുകൾ അവതരിപ്പിച്ചു. മെഡിക്കൽ ഡിപ്പാർട്മെന്റ് ഹെഡ് ഡോ: അഹമ്മദ് ഹൻഡി, ഡെപ്യൂട്ടി ഹെഡ് ഡോ : റെഷിത് ജോൺസൻ , സീനിയർ ഡോ : ബാഹ അലശ്രീ, ഓർത്തോ പീഡിക്സ് സർജൻ രാജേഷ് ബാബു, ജനറൽ പ്രാക്ടീഷണർ ഡോ: അജ്മൽ. ടി എന്നിവരും സെമിനാറിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയുണ്ടായി. മെഡക്‌സ് ടീമിന്റെ പ്രത്യേക അറബിക് പരിശീലന ക്ലാസ്സുകളിൽ പങ്കെടുത്തവർക്കുള്ള സെർറ്റിഫിക്കേഷൻ വിതരണവും അറബിക് ട്രെയിനറിനുള്ള അനുമോദന ചടങ്ങുംതദവസരത്തിൽ നടന്നു.അത്യാധുനിക സൗകര്യങ്ങളും ചികിത്സ ഉപകരണങ്ങളോടും കൂടിയ ഫിസിയോ തെറാപ്പി ഡിപ്പാർട്മെന്റിന്റെ സേവനം ഇപ്പോൾ മെഡക്‌സ് മെഡിക്കൽ കെയർ ഫഹാഹീലിൽ ലഭ്യമാണെന്ന് മെഡക്‌സ് മാനേജ്‍മെന്റ് അറിയിച്ചു.