അബു ഹലീഫയിൽ 'മെഡക്‌സ് സെയ്ൻ' തുറന്ന് മെഡക്സ് മെഡിക്കൽ ഗ്രുപ്പ് !
കുവൈറ്റ് സിറ്റി : ആരോഗ്യ ശുശ്രൂഷ രംഗത്തെ പ്രമുഖ സേവകരായ മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് രണ്ടാമത്തെ ശാഖ അബു ഹലീഫ യിൽ മെഡ്‌ക്‌സ് സെയ്ൻ മെഡിക്കൽ കെയർ ഇന്ന് ഉച്ചക്ക് 3 .30 നു പ്രവർത്തനമാരംഭിക്കും. ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഡെർമറ്റോളജി, ഡെൻ്റൽ തുടങ്ങി 5 ഡിപ്പാർട്ട് മെൻ്റുകൾക്ക് ആദ്യ ഘട്ടത്തിൽ പുതിയ കേന്ദ്ര തട്ടിൽ നിന്ന് സേവനം ലഭിക്കുന്നതാണ്. ഉദ്‌ഘാടനത്തോടനുബന്ധിച്ച് ഇന്ന്ഈ മുതൽ മാസം 29 വരെ ഡോക്ടറുടെ കൺസൾട്ടേഷൻ നിരക്കുകൾ തികച്ചും സൗജന്യ മാണ്. കൂടാതെ മാർച്ച് 15 വരെ 5 ദിനാർ പ്രത്യേക പാക്കേജിൽ ഏറ്റവും ആവശ്യമായ 11ഇനം ലാബ് ടെസ്റ്റുകളും ലഭ്യമാക്കിയിട്ടുണ്ട് എന്ന് ഫഹാഹീലിലെ മെഡ്‌ക്‌സ് മെഡിക്കൽ ഗ്രൂപ്പ് ഓഡിറ്റോറിയത്തിൽ മാധ്യമ പങ്കാളികളെ അഭിസംബോധന ചെയ്തുകൊണ്ട് ഗ്രൂപ്പ് പ്രസിഡൻ്റും സിഇഒയുമായ ശ്രീ മുഹമ്മദ് അലി വി.പി. പറഞ്ഞു.
അബുഹലീഫയിൽ സാലെം സബാഹ് അൽ സാലെം അൽ സബാഹ് റോഡിലെ കുവൈറ്റ് മാജിക് പാർക്ക് നു എതിർവശത്തായി സ്ട്രീറ്റ് 209 ൽ ആണ് ആധുനിക രീതിയിൽ നൂതനമായ സൗകര്യങ്ങളോടെ പുതിയ ആരോഗ്യ സേവന കേന്ദ്രം തുറന്നിട്ടുള്ളത്.
മാധ്യമ സമ്മേളനത്തിൽ ശ്രി മുഹമ്മദ് അലിക്ക് പുറമെ മെഡ്‌ക്‌സ് ഗ്രൂപ്പ് സ്‌പോൺസർ ശ്രീ. ജാസിം മുഹമ്മദ് അലസ്മിയും, ഡോ. എബ്‌തേസം ഹുസൈൻ അബ്ബാസ് (സ്‌പോൺസർ - മെഡ്‌ക്‌സ് സെയിൻ മെഡിക്കൽ കെയർ), ശ്രീ. മുബാറക് (പബ്ലിക് റിലേഷൻസ് ഓഫീസർ), ശ്രീ. ജുനൈസ് കോയിമ്മ (മെഡ്‌ക്‌സ് ഗ്രൂപ്പ് ഓപ്പറേഷൻസ് ഹെഡ്), ശ്രീ. ഷമീം അഹമ്മദ് ഖാൻ (മെഡ്‌ക്‌സ് ഗ്രൂപ്പ് കൺസൾട്ടൻ്റ്)എന്നിവരും സന്നിഹിതരായിരുന്നു.