പ്രധാന വിഭാഗങ്ങളിൽ മലയാളി സ്പെഷ്യലിസ്റ്റുകളുമായി മെഡക്‌സ് മെഡിക്കൽ ഗ്രുപ്പ് !
കുവൈറ്റ് സിറ്റി : ആയിരക്കണക്കിന് രോഗികളുടെ നിറഞ്ഞ സന്തുഷ്ടിയും പ്രീതിയുംആർജ്ജിച്ചുകൊണ്ട് അനുദിനം വളർന്നുകൊണ്ടിരിക്കുന്ന കുവൈറ്റ് ആതുര ശുശ്രുഷാ രംഗത്തെ പ്രശസ്തരായ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് ഫഹാഹീൽ, അബു ഹലീഫ ബ്രാഞ്ചുകളിൽ പ്രധാന വിഭാഗങ്ങളിലെല്ലാം സ്പെഷ്യലിസ്ററ് കളായ മലയാളിഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. പീഡിയാട്രിക്, ജനറൽ പ്രാക്റ്റീഷനർ, ഗൈനോക്കോളജി, ഇന്റർണൽ മെഡിസിൻ, ഡെന്റിസ്ട്രി, ഒഫ്‌താൽമോളജി എന്നി വിഭാഗങ്ങളിൽ ഇപ്പോൾ മലയാളികളായ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാണെന്ന് മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് മാനേജ്‍മെന്റ് അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടു കാരണം ആരും തന്നെ യഥാ സമയം ചികിത്സ തേടാതിരിക്കരുതെന്നും അത്തരക്കാരെ സഹായിക്കാൻ എപ്പോഴും മെഡക്‌സ് മെഡിക്കൽ ഗ്രുപ്പ് ഒരുക്കമായിരിക്കുമെന്നും ചെയർമാൻ കൂടിയായ സി ഇ ഓ ശ്രി മുഹമ്മദലി വി പി പറഞ്ഞു.