Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മെഗാ കറൻസി ചെസ്റ്റ് കാക്കനാട് തുറന്നു

07:31 PM Nov 26, 2024 IST | Online Desk
Advertisement

കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ മെഗാ കറൻസി ചെസ്റ്റ് കാക്കനാട് പ്രവർത്തനമാരംഭിച്ചു. പ്രവർത്തന ക്ഷമതയും സേവന മികവും ഉറപ്പുവരുത്തി ക്യാഷ് മാനേജ്‌മന്റ് കാര്യക്ഷമമാക്കാനും ഉയർന്ന അളവിലുള്ള കറൻസികൾ കൈകാര്യം ചെയ്യാനുമുള്ള ബാങ്കിന്റെ കഴിവ് വർധിപ്പിക്കുകയാണ് കറൻസി ചെസ്റ്റ് തുറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ആർബിഐ കേരള- ലക്ഷദ്വീപ് റീജണൽ ഡയറക്ടർ തോമസ് മാത്യു (തിരുവനന്തപുരം) കറൻസി ചെസ്റ്റ് ഉദ്ഘാടനം ചെയ്തു.

Advertisement

രാജ്യത്തുടനീളം സൗത്ത് ഇന്ത്യൻ ബാങ്കിന് 6 ചെസ്റ്റുകളാണ് ഉള്ളത്. ബാങ്കിങ് സേവനങ്ങളുടെ കാര്യക്ഷമതയും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പ്രവർത്തനങ്ങളിലെ സുപ്രധാന ചുവടുവെപ്പാണ് കറൻസി ചെസ്റ്റ് തുറക്കുന്നതിലൂടെ സാധ്യമായതെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി ആർ ശേഷാദ്രി പറഞ്ഞു. എറണാകുളത്തേയും സമീപ പ്രദേശങ്ങളിലെയും ക്യാഷ് മാനേജ്‌മന്റ് മികച്ചതാക്കാൻ കറൻസി ചെസ്റ്റ് വഴി കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സൗത്ത് ഇന്ത്യൻ ബാങ്കും തമ്മിലുള്ള സേവന പങ്കാളിത്തത്തിന്റെ ഭാഗമായാണ് കറൻസി ചെസ്റ്റ് ആരംഭിച്ചത്. കറൻസികൾ കൈകാര്യം ചെയ്യുക എന്നത് ആർബിഐയുടെ പ്രാഥമിക ധർമമാണ്. നല്ല കറൻസി നോട്ടുകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുവാൻ ഇത്തരം കറൻസി ചെസ്റ്റുകൾ റിസർവ് ബാങ്കിനെ സഹായിക്കും, ആർബിഐ കേരള- ലക്ഷദ്വീപ് റീജണൽ ഡയറക്ടർ തോമസ് മാത്യു പറഞ്ഞു. ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ വി ജെ കുര്യൻ ഐഎഎസ് (റിട്ട.), ഡയറക്ടർമാരായ എം ജോർജ് കോര, പോൾ ആന്റണി ഐഎഎസ് (റിട്ട.), എക്സിക്യുട്ടീവ് ഡയറക്ടർ ഡോൾഫി ജോസ്, ചീഫ് ജനറൽ മാനേജർ ആന്റോ ജോർജ് ടി എന്നിവർ പങ്കെടുത്തു.

Tags :
Business
Advertisement
Next Article