Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഓണത്തിന് "വീട് വണ്ടി സ്വർണം" ഓഫറുമായി ടാറ്റാ ടീ കണ്ണൻ ദേവൻ

11:01 AM Aug 25, 2023 IST | ലേഖകന്‍
Advertisement

കൊല്ലം: കേരളത്തിലെ പ്രമുഖ തേയില ബ്രാൻഡായ ടാറ്റ ടീ കണ്ണൻ ദേവൻ, ഓണത്തിനോടനുബന്ധിച്ച് "വീട് വണ്ടി സ്വർണം" ഓഫർ അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് വൻ സമ്മാനപദ്ധതികളാണ് ടാറ്റാ ടീ വീട് വണ്ടി സ്വർണം ഓഫറിലൂടെ വാഗ്ദാനം ചെയ്യുന്നത്. വിജയികളാകുന്നവര്ക്ക് 2 ബെഡ്‌റൂം വീട് മെഗാ സമ്മാനമായി നേടാൻ അവസരമുണ്ട്.

Advertisement

സമ്മാനങ്ങൾ നേടാനുള്ള അവസരം ക്യുആർ കോഡ് സ്കാൻ അല്ലെങ്കിൽ മിസ്ഡ് കോൾ രീതിയിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും. ഓഫർ പായ്ക്കിൽ സൂചിപ്പിച്ചിരിക്കുന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകുമ്പോൾ പാക്കിനുള്ളിൽ സൂചിപ്പിച്ചിരിക്കുന്ന ഒരു സവിശേഷ കോഡ് പങ്കിടാൻ മാർഗ്ഗനിർദ്ദേശം നൽകുന്ന ഒരു വാട്ട്സ്ആപ്പ് സന്ദേശം സ്വീകരിക്കാനും കഴിയും. ക്യുആർ കോഡ് സ്കാനിംഗ് രീതി തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾ ഓഫർ പാക്കിലെ ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടതുണ്ട്. അത് ഒരു പ്രത്യേക വാട്ട്സ്ആപ്പ് പേജിലേക്ക് നയിക്കും. പാക്കിനുള്ളിൽ സൂചിപ്പിച്ചിരിക്കുന്ന കോഡ് ഇവിടെ നൽകിമ്പോൾ സമ്മാനങ്ങൾ നേടാനുള്ള അവസരമാകും. ഒരു വീട്, കാർ അല്ലെങ്കിൽ സ്വർണ്ണം നേടാനുള്ള അവസരം ശരിക്കും ആഘോഷത്തിൻറെ ചൈതന്യവുമായി ചേർന്ന്പോകുന്നതാണ്. ഓണാഘോഷത്തിൻറെ ഭാഗമാകാൻ കഴിയുന്നതിൽ ഏറെ അഭിമാനം കൊള്ളുന്നുവെന്നു ടാറ്റാ കൺസ്യൂമർ പ്രോഡക്റ്റ്സിൻറെ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ പാക്കേജ്ഡ് ബെവറിജസ് പ്രസിഡൻറ് പുനീത് ദാസ്ഗുപ്ത വ്യക്തമാക്കി.

ഓണം പ്രതിനിധീകരിക്കുന്ന പാരമ്പര്യം, ഭാഗ്യം, സമൃദ്ധി എന്നിവയുടെ സത്ത ഉൾക്കൊള്ളുന്നതാണ് ടാറ്റ ടീ കണ്ണൻ ദേവൻറെ "വീട് വണ്ടി സ്വർണ്ണം" കാമ്പെയിൻ.

Advertisement
Next Article