ആദ്യമായി പാർട്ടി മുഖപത്രമായി 'വീക്ഷണം' ഓഫീസിൻ്റെ ഗേറ്റിലൂടെ ഞാൻ സ്കൂട്ടർ ഓടിച്ചു കടക്കുന്ന ഫ്രയിം മാത്രം മനസ്സിൽ…
ഇപ്പോഴത്തെ കെ എസ് യൂക്കാർ അറിയണം ഇങ്ങനെ ഒരു മനുഷ്യൻ ഉണ്ടായിരുന്നു എന്നത്
കുറേയേറെ, അനവധി, ഒട്ടനവധി എന്ന് പറഞ്ഞ് തുടങ്ങുന്നു.
പതിമൂന്ന് വർഷം മുൻപ്, ലോ-കോളേജ് സംഘടന പ്രവർത്തന സമയം. അന്ന് ഇന്നത്തെ പോലെ ഡിജിറ്റൽ വേൾഡ് സീൻ ആയിട്ടില്ല.
ജില്ല അടിസ്ഥാനത്തിൽ നടന്ന ഒരു സമരം. തുടക്കക്കാരൻ എന്നതിലുപരി ഏറേ ആവേശത്തോടെ ആണ് പരിപാടിയുടെ ഭാഗമായത്. സംഘടന പ്രവർത്തനം സൂക്ഷമായി വീക്ഷിക്കുന്ന ആ കാലത്തെ ജെൻ-സി കിഡ് എന്ന് പറയാം.
ബഹു-വിദ്യാർഥി-വിദ്യാർഥിനികൾ-മുദ്രാവാക്യങ്ങൾ-നേതാക്കൾ വിഷയം അവതരിപ്പിക്കുന്നു-ബാരിക്കേഡ്-
പോലീസ്-ജലപീരിങ്കി-മീഡിയ!
ഒരു 'തലസ്ഥാനം’ സമാനമായ സീൻ.
ഞാൻ എന്ന തുടക്കക്കാരൻ ഒരു സമരത്തിൻ്റെ ഭാഗമായ ആദ്യ 'ആവേശനിമിഷം’
മാർച്ച് അവസാനിക്കുന്നു. ഇനി എന്ത്?പരിപാടിയുടെ വിവരണം പത്ര-മാധ്യമ സുഹൃത്തുകൾക്ക് കൊടുക്കണ്ടേ എന്ന് പറയുന്നിടത്ത് തൊട്ട് മാത്രമാണ് ഒരു ഓർമ്മ - പിന്നീട് - ആദ്യമായി പാർട്ടി മുഖപത്രമായി 'വീക്ഷണം' ഓഫീസിൻ്റെ ഗേറ്റിലൂടെ ഞാൻ സ്കൂട്ടർ ഓടിച്ചു കടക്കുന്ന ഫ്രെയിം മാത്രം മനസ്സിൽ.
കയ്യിൽ ഡി.സി.സി ഓഫീസിനടുത്തുള്ള ഡി.ടി.പി സെൻ്റിൽ പോയി എടുത്ത ഒരു പേജ് പത്രകുറിപ്പ് (അങ്ങനെയാണോ എഴുതുന്നത് പോലും അറിയാത്ത സമയം) - കൂടെ അന്നത്തെ ജില്ല പ്രസിഡൻ്റ് ഒപ്പം.
ആദ്യ കാഴ്ച്ച - വളരെ സൗമ്യനായ ഏറെ സ്നേഹത്തോടെ എൻ്റെ കയ്യിൽ ഉള്ള കുറിപ്പ് വാങ്ങിച്ച് ആ മനുഷ്യൻ, ചില തിരുതലുകൾ പറഞ്ഞു വാർത്ത കൈകാര്യം ചെയ്യുന്ന വ്യക്തിക്ക് കൊടുത്തു-തിരിഞ്ഞ് പോകവേ ഉള്ള ചോദ്യം-കെ.എസ്.യുക്കാർ ആദ്യം തന്നെ ഇവിടെ വന്നതിൽ സന്തോഷം (എൻ്റെ കയ്യിൽ ഇരുന്ന മറ്റ് കോപ്പികൾ കണ്ട് കാണും)
പിന്നിട് നിരവധി തവണ. ഒട്ടനവധി. പോകപോകെ എന്താ പറയാ. നമ്മൾ നമ്മളെ മനസ്സിലാക്കി മുന്നോട്ട് പോവണം എന്ന് പറഞ്ഞ മാഷായി മാറി ആ മനുഷ്യൻ എനിക്ക്.
എഴുതണം. മാധ്യമ പഠനം നടത്തണം. വീക്ഷണം സംഘടനയിലെ യുവതലമുറ മറക്കരുത് - മുന്നിൽ വേണം-നിന്നിൽ ഞാൻ ഒരു സ്പ്പാർക്ക് കാണുന്നു-ഏറേ സംഭാഷണങ്ങൾ തുടങ്ങി കുറേയേറെ.
പറഞ്ഞ് വരുന്നത്-സ്നേഹം മാത്രം നൽകിയ, വീണ്ടും ഊന്നി പറയുന്നു സ്നേഹം മാത്രമുള്ള ഈ മനുഷ്യൻ ആയിട്ടുള്ള ആദ്യ മൊമെൻ്റ് തൊട്ട് ഇന്ന് ഞാൻ ഒരു പിഎർ-പരസ്യ മേഖലയിൽ ജോലി ചെയ്യുന്ന നിമിഷം വരെ പ്രസനൻ ചേട്ടൻ എന്നോട് തന്ന കരുതലിന് കടപ്പാട് എറെയുണ്ട്.
പ്രിയപ്പെട്ടവനായി കണ്ടതിന്, എന്ത് ചെയ്യണം എന്ന് അറിയാതിരുന്ന പല സന്ദർഭങ്ങളിലും തന്ന കരുതലിന്,ദീപക് ഏട്ടൻ്റെ കൂടെയുള്ളതിന്-കുടുംബത്തിലെ ഒരു അംഗം എന്ന നിലയ്ക്ക് തന്ന അംഗീകാരത്തിന്-
കഴിഞ്ഞാഴ്ച്ച കണ്ട് കണ്ണുകൾ കൊണ്ട് എന്നോട് സംസാരിച്ചത് വരെയുള്ള നിമിഷങ്ങൾക്ക്.
സ്നേഹം മാത്രം.
നന്ദി.
മായില്ലൊരിക്കലും.