For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആന്ധ്രാ സ്വദേശിനി രാധക്കയ്ക്ക് സഹായ ഹസ്തവുമായി എംഐ സാബിറും സുഹൃത്തും; ഹൃദയഭേദകമായ കുറിപ്പ്

10:04 PM Nov 15, 2024 IST | Online Desk
ആന്ധ്രാ സ്വദേശിനി രാധക്കയ്ക്ക് സഹായ ഹസ്തവുമായി എംഐ സാബിറും സുഹൃത്തും  ഹൃദയഭേദകമായ കുറിപ്പ്
Advertisement

ചേലക്കോട് കയാംപൂവ്വം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വഴിതെറ്റി അഭയം പ്രാപിച്ച ആന്ധ്രാ സ്വദേശിനി രാധക്കയ്ക്ക് സഹായ ഹസ്തവുമായി എംഐ സാബിർ ചേലക്കരയും സുഹൃത്തും. പഞ്ചായത്ത് മെമ്പർ മാലതിയുടെയും ചേലക്കര എസ് ഐ പൗലോസിന്റെയും തുടർ നടപടികളുടെ ഫലമായി അമ്മ വീട്ടിൽ രാധക്കക്ക് സുരക്ഷിത അഭയം ഒരുക്കിയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

Advertisement

ഫേസ്ബുക്ക്‌ കുറിപ്പ് ഇങ്ങനെ;

നീ പേര് ഏട്ടി നായോടെ പേര് രാധാ വാ...ഇന്നലെയും ഇന്നുമായി ചേലക്കോട് കയാംപൂവ്വം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വഴിതെറ്റി അഭയം പ്രാപിച്ച ആന്ധ്രാ സ്വദേശിനി രാധക്കക്ക് ആശ്വാസമേകി ഞാനും പ്രിയ സുഹൃത്ത് കൃഷ്ണകുമാറും ചേലക്കര സബ് ഇൻസ്‌പെക്ടർ പൗലോസ്, പോലീസ് ഓഫിസർമാരും..ഇന്നത്തെ ബാങ്ക് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന വഴി കയാംപൂവ്വം സെന്ററിൽ ആളുകൾ കൗതുകത്തോടെ നോക്കി നിൽക്കുന്നു ഞാൻ ബൈക്ക് നിർത്തി ആള് ആന്ധ്രാക്കാരി എന്ന് ഒറ്റ നോട്ടത്തിൽ മനസിലായി കുറച്ചു സംസാരിച്ചു ആളുടെ കാര്യങ്ങൾ എല്ലാം ഒരുവിധം മനസിലാക്കി.ആന്ധ്രാ എന്ന് കേട്ടപ്പോ പാറമേൽപടിയിലെ സുഹൃത്തായ കൃഷ്ണകുമാറിനെ വിളിച്ചു വരാൻ പറഞ്ഞു. 5 മിനിറ്റ് അവനെത്തി. കയ്യിൽ പച്ച കുത്തിയത് ആന്ധ്രാ യിലെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും അവിടന്ന് രാധാക്ക ആന്ധ്രാപ്രദേശ് വിശാഖപട്ടണം ഈസ്റ്റ്‌ ഘോധാവരി ജില്ല തുണി സ്വദേശി ആണെന്നും അറിഞ്ഞു.കയ്യിൽ മകന്റെ പേരായ ശ്യം ബാബു എന്ന് പച്ച കുത്തിയിട്ടുമുണ്ട്.ഭക്ഷണം പ്ലാസ ഹോട്ടൽ ഉടമകളായ താഹിർ, നിഷാദ് നൽകി.ശേഷം കൈജാത്തടെ കടയിൽ നിന്ന് മോരും വെള്ളവും ഞാൻ വാങ്ങിച്ചു നൽകി. വെങ്ങാനെല്ലൂർ അമ്മ വീട് പ്രസാദ് ഏട്ടൻ അമ്മ വീടിൽ അഭയം നൽകാം എന്ന് ഉറപ്പ് നൽകി. പഞ്ചായത്ത് മെമ്പർ മാലതി ചേച്ചി ലെറ്റർ നൽകുകയും ചേലക്കര എസ് ഐ പൗലോസ് നടപടികൾ പെട്ടന്ന് നടത്തുകയും ചെയ്തു.ചേലക്കര പോലീസ് ഓഫീസർ മാരും വനിത ഓഫിസർമ്മാരും സിപിഒ മാരും എത്തി രാധ ക്കയെ മെഡിക്കൽ ചെക്കപ്പിന്കൊ ണ്ടുപോകുകയും ഡോക്ടർമാരുടെ നിർദേശപ്രകാരം അമ്മ വീട് ലേക്ക് കൊണ്ടുപോകുകയും ചെയ്തു. രാധാക്ക പോലീസ് വണ്ടിയിൽ കേറിയതും കണ്ണ് നിറഞ്ഞു തമ്മുണ്ടു സോൾമേലു..അർത്ഥം നന്ദി യുണ്ട് അനിയാ എന്നാണ് ???? ശുഭം

Author Image

Online Desk

View all posts

Advertisement

.