ചരിത്രത്തിലെ ഏറ്റവും കൂടിയ പ്രോത്സാഹന വിലയുമായി മിൽമ
12:59 PM Feb 02, 2024 IST
|
Veekshanam
Advertisement
ക്ഷീരമേഖലാ ചരിത്രത്തിലെ ഏറ്റവും കൂടിയ പ്രോത്സാഹന വിലയെന്ന് അവകാശപ്പെട്ട് പാലിന് 7 രൂപ അധിക വിലയായി പ്രഖ്യാപിച്ച് മിൽമ എറണാകുളം മേഖലാ യൂണിയൻ.ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ സംഭരിക്കുന്ന ഓരോ ലിറ്റർ പാലിനും കർഷകർക്ക് 5 രൂപയും സംഘത്തിനു 2 രൂപയും പ്രോത്സാഹന വില ലഭിക്കുമെന്ന് ചെയർമാൻ എം.ടി ജയൻ പറഞ്ഞു. ഇന്ത്യയിലാദ്യമായി ഏറണാകുളം മേഖലാ യൂണിയൻ സമ്പൂർണ്ണ കന്നുകാലി സമഗ്ര ഇൻഷുറൻസ് പദ്ധതിയും ,മെഡിക്കൽ ക്യാമ്പുകളും ടെലി മെഡിസിൻ പദ്ധതിയും നടപ്പിലാക്കി വരുന്നു. മേഖലാ യൂണിയൻ്റെ ഈ വർഷത്തെ പ്രവർത്തന ലാഭത്തിൽ നിന്ന് എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽ ആയിരത്തിലധികം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളിലെ കർഷകർക്കും സംഘങ്ങൾക്കും 25 കോടിയിലധികം ചിലവഴിക്കുമെന്നും ചെയർമാൻ അറിയിച്ചു.
Advertisement
Next Article