Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തമ്മില്‍ തര്‍ക്കിച്ച് മന്ത്രിയും വി സിയും: കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍

01:27 PM Feb 16, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍. യോഗത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആ ബിന്ദുവും വി സിയുമായി തര്‍ക്കം സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന് യോഗത്തില്‍ ഇടത് അംഗം പ്രമേയം അവതരിപ്പിച്ചു. പ്രമേയം പാസായെന്നും യോഗം അവസാനിച്ചെന്നും മന്ത്രി പറഞ്ഞതോടെ ഇതിനെ എതിര്‍ത്ത് വി സി മോഹനന്‍ കുന്നുമ്മല്‍ രംഗത്തെത്തുകയായിരുന്നു.

Advertisement

'വിസിയെ തിരഞ്ഞെടുക്കാനുള്ള സെനറ്റ് കമ്മിറ്റി യോഗത്തിലേക്ക് നോമിനിയെ തിരഞ്ഞെടുക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ നിലവിലെ വിസിയാണ് യോഗം വിളിച്ചത്. ഇതനുസരിച്ച് ഞങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത് നോമിനേഷന്‍ നല്‍കിയെങ്കിലും ഒരു വിഭാഗം സെനറ്റ് അംഗങ്ങള്‍ ഇതിനെ എതിര്‍ത്തുകൊണ്ട് പ്രമേയം പാസാക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. ഇങ്ങനെയുള്ള യോഗങ്ങളില്‍ പ്രമേയം അവതരിപ്പിക്കാന്‍ പാടില്ലെന്ന് നിയമമുണ്ട്. എന്നാല്‍, ഇവിടെ അവതരിപ്പിക്കാത്ത പ്രമേയം അവതരിപ്പിച്ചുവെന്ന് പറഞ്ഞ് മന്ത്രി അത് പാസാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. യുഡിഎഫ് അംഗങ്ങളുടെ സീറ്റില്‍ മൈക്ക് പോലും നിഷേധിച്ചു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരില്‍ സര്‍വകലാശാലയുടെ യശസ് തകര്‍ക്കാനും ഭരണം സ്തംഭിക്കാനുമുള്ള സാഹചര്യം ഉണ്ടാകരുത്. സര്‍വകലാശാലയുടെ വിദ്യാഭ്യാസ താല്‍പ്പര്യങ്ങള്‍ക്കെതിരായിട്ടുള്ള നിലപാടാണ് സര്‍ക്കാരും ഗവര്‍ണറും സ്വീകരിക്കുന്നത്.'- എം വിന്‍സന്റ് എംഎല്‍എ പറഞ്ഞു.

'സെനറ്റിന്റെ ഭൂരിപക്ഷ വികാരമാണ് പ്രമേയമായി അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. നിയമവിരുദ്ധമായി യോഗം ചേരാന്‍ പാടില്ലെന്ന് സുപ്രീം കോടതിയുടെ തീരുമാനമുണ്ട്. യുജിസി റെഗുലേഷന്‍ 2018 അനുസരിച്ച്, വിസിയെ തിരഞ്ഞെടുക്കുന്ന യോഗത്തില്‍ യുജിയിസുടെ ഒരു പ്രതിനിധി മാത്രമേ ആവശ്യമുള്ളു. ഇതനുസരിച്ച് സെനറ്റിന്റെ പ്രതിനിധിയെ ആവശ്യമില്ല. പിന്നെയെന്തുകൊണ്ടാണ് ചാന്‍സലര്‍ ഈ യോഗം വിളിച്ചത്. ഇനി അങ്ങനെയുണ്ടെങ്കില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. യോഗം ചേരാന്‍ പാടില്ലെന്ന് ലീഗല്‍ ഒപ്പീനിയന്‍ ഉണ്ട്. ഇത് മറികടന്നാണ് ചാന്‍സലര്‍ യോഗം വിളിച്ചത്. ' - ഇടത് സെനറ്റംഗങ്ങള്‍ പ്രതികരിച്ചു.

സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള യൂണിവേഴ്‌സിറ്റി പ്രതിനിധിയെ നിശ്ചയിച്ച് നല്‍കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കേരള സര്‍വകലാശാലയില്‍ സെനറ്റ് യോഗം ചേര്‍ന്നത്. യോഗം ചേരാനുള്ള തീരുമാനത്തിന് പിന്നാലെ എതിര്‍പ്പുകളും വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഇതിനെ എല്ലാം മറികടന്നുകൊണ്ടാണ് ഇന്ന് യോഗം ചേര്‍ന്നത്. രാവിലെ 11 മണിക്ക് ആരംഭിച്ച യോഗത്തില്‍ സര്‍വകലാശാലാ നോമിനിയെ നിശ്ചയിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണുണ്ടായിരുന്നത്. 106 അംഗങ്ങളുള്ള സെനറ്റില്‍ ക്വാറം തികയാന്‍ മൂന്നിലൊന്ന് അംഗബലം മതിയാകും.

Advertisement
Next Article