Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മന്ത്രി കെ.രാധാകൃഷ്ണൻ രാജിവച്ചു

06:08 PM Jun 18, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെച്ചു. ക്ലിഫ് ഹൗസിലെത്തിയാണ് രാധാകൃഷ്ണൻ മുഖ്യമന്ത്രിക്ക് രാജി സമർപ്പിച്ചത്.  പട്ടിക വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങൾ കോളനികൾ എന്നറിയപ്പെടുന്നതു മാറ്റിക്കൊണ്ടുള്ള ഉത്തരവിറക്കിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ രാജി. കോളനി എന്ന അഭിസംബോധന അവമതിപ്പും താമസക്കാരിൽ അപകർഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് പേരുമാറ്റമെന്ന് അദ്ദേഹം പ്രതികരിച്ചു. പുതിയ ഉത്തരവനുസരിച്ച് കോളനികൾ ഇനി നഗർ എന്നറിയപ്പെടും. സങ്കേതം എന്ന പേര് ഉന്നതി എന്നും ഊര് പ്രകൃതി എന്നുമാക്കി. ഓരോ പ്രദേശത്തും താല്പര്യമുള്ള കാലാനുസൃതമായ പേരുകളും ഉപയോഗിക്കാം. തർക്കങ്ങൾ ഒഴിവാക്കാൻ വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കാനും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
ഉന്നതി എംപവർമെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നോളജ് സിറ്റി പ്രഖ്യാപനവുമായിരുന്നു മന്ത്രി എന്ന നിലയിൽ രാധാകൃഷ്ണന്റെ അവസാന പരിപാടി. 1996 ൽ ചേലക്കരയിൽനിന്നു നിയമസഭയിലേക്കായിരുന്നു രാധാകൃഷ്ണന്റെ ആദ്യ ജയം. ഒടുവിൽ മൽസരിച്ച് നിയമസഭയിലെത്തിയതും അതേ മണ്ഡലത്തിൽ തന്നെയായിരുന്നു.

Advertisement

Tags :
kerala
Advertisement
Next Article