Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെ ടി ജലീലിന്റെ നിയമസഭ കയ്യാങ്കളി പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി വി. ശിവന്‍കുട്ടി

03:55 PM Sep 06, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി അബദ്ധമായിപ്പോയെന്ന കെ ടി ജലീലിന്റെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി വി. ശിവന്‍കുട്ടി. കോടതിയിലിരിക്കുന്ന കേസിന്റെ ശരിയും തെറ്റും പറയുന്നത് ഒട്ടും ശരിയല്ലെന്നും കോടതി പരിഗണിക്കുന്ന കാര്യത്തില്‍ വിധി പറയാനാകില്ലെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ജലീല്‍ പറഞ്ഞത് ജലീലിന്റെ അഭിപ്രായമാണ്. മുന്നണിയുടെ കൂട്ടായ തീരുമാനത്തെ തള്ളിപ്പറയുന്നതല്ലേ പരാമര്‍ശം എന്നും ചൂണ്ടിക്കാണിച്ച ശിവന്‍കുട്ടി അതൊക്കെ പറയുന്ന ആള്‍ നിശ്ചയിക്കേണ്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.

Advertisement

നിയമസഭാ കയ്യാങ്കളി കേസില്‍ സിപിമ്മിനെ വെട്ടിലാക്കിക്കൊണ്ടായിരുന്നു ജലീലിന്റെ നിലപാട്. സ്പീക്കറുടെ കസേര തള്ളിയിട്ടത് തെറ്റായിപ്പോയെന്നായിരുന്നു ഫേസ്ബുക്ക് കമന്റില്‍ ജലീല്‍ വ്യക്തമാക്കിയത്. വിദ്യാര്‍ത്ഥി കൂടിയായ ഒരാള്‍ ഫേസ്ബുക്കിലിട്ട കമന്റിന് മറുപടിയായിട്ടായിരുന്നു ജലീലിന്റെ പ്രതികരണം. ഈ കമന്റ് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഈ പരാമര്‍ശത്തിന് മറുപടിയുമായി വി ശിവന്‍കുട്ടി രംഗത്തെത്തിയിരിക്കുന്നത്.

Advertisement
Next Article