Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ദുരിതാശ്വാസ നിധി ദുർവിനിയോഗം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കോടതി നോട്ടീസ്

12:44 PM Jan 09, 2024 IST | Veekshanam
Advertisement

ലോകായുക്തയും ചീഫ് സെക്രട്ടറിയും എതിർകക്ഷികൾ

Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തുവെന്ന ഹർജിയിൽ പിണറായി വിജയനും മന്ത്രിമാർക്കും ലോകായ്കുതയ്ക്കും നോട്ടീസ് അയക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവ്. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന പരാതി ലോകയുക്തയുടെ ഫുൾ ബെഞ്ച് തള്ളിയതിനെതിരെ പരാതിക്കാരനായ ആർ.എസ് ശശികുമാർ ഫയൽ ചെയ്ത റിട്ട് ഹർജിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായ്, ജസ്റ്റിസ് വി.ജി അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. മുഖ്യമന്ത്രി ഉൾപ്പടെ പതിനേഴു മന്ത്രിമാരെയും ലോകയുക്തയെയും ചീഫ് സെക്രട്ടറിയെയും എതിർ കക്ഷികളാക്കിയാണ് ഹർജി ഫയൽ ചെയ്തിരുന്നത്. ദുരിതാശ്വാസനിധിയുടെ വിനിയോഗം സംബന്ധിച്ച് ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിക്ക് സാധുത (മെയിന്റനബിലലിറ്റി ) ഉണ്ടെന്നും നിധിയിൽ നിന്നും തുക അനുവദിച്ചതിൽ ഗുരുതരമായ കൃത്യവിലോപം നടന്നിട്ടുണ്ടെങ്കിലും തുക അനുവദിച്ചതിൽ സ്വജനപക്ഷപാതം നടന്നതായി തെളിയിക്കാനാകാത്തതിനാൽ ഹർജി നിലനിൽക്കില്ലെന്നുമായിരുന്നു നേരത്തെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ വിധിന്യായം. എന്നാൽ, ഹർജിക്ക് സാധുത തന്നെ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി പിന്നീട് ലോകായുക്ത ഫുൾ ബെഞ്ചിലെ മറ്റു രണ്ടു ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദും ജസ്റ്റിസ് ബാബു മാത്യു ജോസഫും ഹർജി തള്ളിയിരുന്നു.
പരാതി ആദ്യം പരിഗണിച്ച മുൻ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ അധ്യക്ഷതയിലുള്ള മൂന്ന് അംഗ ഫുൾ ബെഞ്ച് സാധുത ഉള്ളതായി കണ്ടെത്തിയ ഹർജി വീണ്ടും മൂന്ന് അംഗ ബെഞ്ച് സാധുതയില്ലെന്ന് കണ്ടെത്തിയത്
നിയമ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്നും ഉപലോകയുക്തമാരായ രണ്ടുപേരും ഹജിയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പരേതനായ എംഎൽഎയുടെ ജീവചരിത്രപുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് പങ്കെടുത്തതും ഓർമ്മക്കുറിപ്പുകൾ എഴുതിയതും നീതിന്യായപീഠത്തിന്റെ സത്യസന്ധതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തിയെന്നും ഈ സാഹചര്യത്തിൽ ലോകായുക്ത വിധി റദ്ദാക്കി പുനർ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ആർ എസ് ശശികുമാർ റിട്ട് ഹർജി ഫയൽ ചെയ്തത്. ദുരിതാശ്വാസനിധിയിൽ ദുർവിനിയോഗം നടന്നതായി കണ്ടെത്തിയ ലോകായുക്ത തന്നെ മന്ത്രിസഭാ നടപടിയിൽ സ്വജന പക്ഷപാതം നടന്നിട്ടില്ലെന്ന് പറയുന്നതിൽ നീതീകരണമില്ലെന്നും ഉപലോകയുക്തമാരെക്കുറിച്ച് വ്യക്തിപരമായ പരാമർശമുള്ളതിനാൽ വിചാരണ വേളയിൽ ആവശ്യമെങ്കിൽ രണ്ട് ഉപലോകയുക്തമാരെയും എതിർകക്ഷികളാക്കുവാൻ അനുവാദം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹർജിക്കാരനുവേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടമാണ് കോടതിയിൽ ഹാജരായത്.

Tags :
kerala
Advertisement
Next Article