Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ദുരന്തത്തിന് പിന്നാലെ ദുരിതം; വയനാട് ദുരന്ത ബാധിതര്‍ക്ക് പണം അടയ്ക്കാന്‍ നോട്ടീസ് അയച്ച് കെഎസ്എഫ്ഇ

11:14 AM Dec 19, 2024 IST | Online Desk
Advertisement

വയനാട്: ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് പണം അടയ്ക്കാൻ നോട്ടീസ് അയച്ച് കെഎസ്എഫ്ഇ. അടിയന്തരമായി മുടങ്ങിയ തവണകൾ അടയ്ക്കണം എന്ന് കാണിച്ചാണ് നോട്ട്സ് നൽകിയിരിക്കുന്നത്. ചൂരല്‍മലയിലെ രണ്ട് കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. ഇരുവരുടെയും കുടുംബങ്ങൾ കഴിയുന്നത് താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ്. കെഎസ്എഫ്ഇ മേപ്പാടി ബ്രാഞ്ച് ആണ് നോട്ടീസ് നല്‍കിയത്. ജീവിക്കാൻ പണം ഇല്ലാതെ ദുരിതത്തിൽ കഴിയുമ്പോൾ പണം ആവശ്യപ്പെടരുതെന്നാണ് കുടുംബങ്ങളുടെ അഭ്യർത്ഥന. അതേസമയം ദുരിത ബാധിതരില്‍ നിന്നും ഇഎംഐ അടക്കം ആവശ്യപ്പെടരുതെന്ന് നേരത്തെ നിര്‍ദേശം ഉണ്ടായിരുന്നു. ഇതിനിടെയാണ് കെഎസ്എഫ്ഇ നോട്ടീസുമായി എത്തിയത്.

Advertisement

Advertisement
Next Article