ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായ സംഭവം; അമ്മയും സുഹൃത്തും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ്
ആലപ്പുഴ: ചേർത്തലയിൽ നവജാത ശിശുവിനെ അമ്മയും സുഹൃത്തും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് കണ്ടെത്തി. ആൺസുഹൃത്ത് രതീഷിൻ്റെ വീട്ടിൽ കുഞ്ഞിനെ കു ഴിച്ചു മൂടിയെന്ന് ഇരുവരും പോലീസിൽ മൊഴി നൽകി.
സംഭവത്തിൽ കുട്ടിയുടെ അമ്മ ആശയേയും സുഹൃത്ത് രതീഷിനെയും കസ്റ്റഡിയിലെടുത്തു. രണ്ട് കുട്ടികളുടെ അമ്മയായ ചേർത്തല ചേന്നം പള്ളിപ്പുറം സ്വദേശിനി ആശ ഓഗസ്റ്റ് 31 നാണ് പ്രസവശേഷം വീട്ടിലെത്തിയത്. യുവതി വീട്ടിലെത്തിയെങ്കിലും കുഞ്ഞ് ഇവർക്കൊപ്പമുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവർക്കറാണ് പോലീസിൽ വിവരം അറിയിച്ചത്. പിന്നീട് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെയുള്ളവർ ചോദി ച്ചപ്പോൾ കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശിക്ക് കൈമാറിയെന്ന് പറഞ്ഞു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തി ലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. കസ്റ്റഡിയിലുള്ള ഇരുവരെയും രതീഷിന്റെ വീട്ടിൽ എത്തിച്ച് കുഞ്ഞിൻ്റെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.