അർജുനെ കണ്ടെത്താനുള്ള ദൗത്യം; തീരുമാനം കർണാടക സർക്കാരിനു നൽകി ഉത്തര കന്നഡ ജില്ലാ ഭരണകൂടം
02:31 PM Aug 17, 2024 IST
|
Online Desk
Advertisement
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം മുന്നോട്ട് തുടരണമോ എന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നത് കർണാടക സർക്കാരിന് വിട്ട് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. രാവിലെ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡ്രജര്‍ എത്തിക്കാതെ ദൗത്യം തുടരാനാകില്ല. ഡ്രജറിന്റെ ചെലവ് എങ്ങനെ വഹിക്കും എന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.
Advertisement
ഒരു കോടി രൂപയ്ക്ക് അടുത്താണ് ഡ്രജര്‍ എത്തിക്കാനുള്ള ചെലവായി കണക്കാക്കുന്നത്. തിരച്ചിൽ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം അംഗീകരിക്കുന്നതായി അർജുന്‍റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. 22ന് തിരച്ചിലിനായി ഡ്രജർ എത്തിക്കുമെന്ന് ഉറപ്പാണ് കുടുംബത്തിന് ലഭിച്ചിട്ടുള്ളത്. 21ന് വൈകിട്ടോടെ ഷിരൂരിൽ എത്താമെന്ന് മഞ്ചേശ്വരം എംഎൽഎ അഷറഫും പറഞ്ഞിട്ടുണ്ട്.
Next Article