കൊല്ലം സഹകരണ അർബൻ ബാങ്കിൽ
നാളെ മുതൽ മൊബൈൽ ബാങ്കിങ് സേവനം
കൊല്ലം: കൊല്ലം സഹകരണ അർബൻ ബാങ്കിൽ ജൂൺ 20 മുതൽ മൊബൈൽ ബാങ്കിങ് സേവനം ഏർപ്പെടുത്തുന്നു. റിസർവ് ബാങ്ക് അനുമതിയോടെ ഐഎംപിഎസ്, ബിബിപിഎസ്, യുപിഐ പദ്ധതികളും ഇതോടൊപ്പം നിലവിൽ വരും. ഈ പദ്ധതികളുടെ ഉദ്ഘാടനം ഇന്നു രാവിലെ 11 ന് ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ ഷൈനി സുനിൽ നിർവഹിക്കും. ബാങ്ക് ചെയർമാൻ അഡ്വ. സി.വി. പത്മരാജൻ അധ്യക്ഷത വഹിക്കും.
ഡിഐ കാർഡിന്റെ വിതരണം സി. വി. പദ്മരാജനും ക്യൂആർ കോർ ലോഞ്ചിംഗ് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ അബ്ദുൾ ഹലീമും നിർവഹിക്കും. വൈസ് ചെയർമാൻ അഡ്വ. കെ. ബേബിസൺ, ഡയറക്റ്റർ ബോർഡ് അംഗങ്ങളായ ഡോ. ബി.എസ് സുരൻ (ബിഒഎം), ശാന്താ സുന്ദരേശൻ, ജി. മോഹൻ, എ. താഹ കോയ, പി. ഗംഗാധരൻ പിള്ള, എം.പി രവീന്ദ്രൻ, ഡി. ഹേമചന്ദ്രൻ, മാമേത്ത് നാരായണൻ, വി. ശാന്തകുമാരി, ശോഭന പ്രബുദ്ധൻ, ആർ. വിജയൻ (ബിഒഎം) എന്നിവർ പ്രസംഗിക്കും. മാനേജിങ് ഡയറക്റ്റർ ആർ. ശ്രീകുമാർ സ്വാഗതവും ഡയറക്റ്റർ അഡ്വ. ശുഭദേവൻ നന്ദിയും പറയും.