തൃശൂരിൽ യുവാവിന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു
02:37 PM Feb 21, 2024 IST | Online Desk
Advertisement
ഉറങ്ങുന്നതിനിടെ യുവാവിന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. ചാവക്കാട് സ്വദേശി കാസിമിന്റെ മകൻ മുഹമ്മദ് ഹമീദിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടയായിരുന്നു സംഭവം. ഫോൺ അടുത്ത് വച്ച് ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. റെഡ്മി കമ്പനിയുടെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. എന്നാൽ ഫോൺ പൊട്ടിത്തെറിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. പൊട്ടിത്തെറിയിൽ ബെഡ് ഭാഗീകമായി കത്തി നശിച്ചു. തലനാരിഴയ്ക്ക് ആണ് ദുരന്തം ഒഴിവായത്. അതേസമയം ശബ്ദം കേട്ട് ബെഡിൽ ഉറങ്ങി കിടക്കുകയായിരുന്ന ഫഹീം എഴുന്നേറ്റപ്പോൾ മുറിയിൽ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി. പിന്നീട് വെള്ളം ഒഴിച്ചാണ് തീ അണച്ചത്. ബെഡ് ഭാഗികമായി കത്തിയ നിലയിലാണുളളത്.
Advertisement