പൗരത്വ ഭേദഗതി നിയമത്തെ പുനരുജ്ജീവിപ്പിച്ച് മുങ്ങുന്ന കപ്പലിനെ രക്ഷിക്കാൻ മോദി ശ്രമിക്കുന്നു; എം കെ സ്റ്റാലിന്‍
12:05 PM Mar 12, 2024 IST
|
Online Desk
Advertisement
പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാഷ്ട്രീയ നേട്ടത്തിനായി മതവികാരം മുതലെടുത്ത് പൗരത്വ ഭേദഗതി നിയമത്തെ പുനരുജ്ജീവിപ്പിച്ച് മുങ്ങുന്ന കപ്പലിനെ രക്ഷിക്കാൻ പ്രധാനമന്ത്രി മോദി ശ്രമിക്കുന്നു. ഇന്ത്യ ബിജെപിയോട് ഒരിക്കലും ക്ഷമിക്കില്ലെന്നും സ്റ്റാലിൻ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
Advertisement
പ്രധാനമന്ത്രിയുടേത് പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് സ്റ്റാലിൻ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതിന്‍റെ സ്നേഹമാണ് നരേന്ദ്രമോദി കാണിക്കുന്നത്. കേന്ദ്രം എല്ലാ സംസ്ഥാനങ്ങളെയും തുല്യമായി പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളെ തകർത്ത്, നമ്മുടെ ഭാഷയെയും പാരമ്പര്യത്തെയും വംശത്തെയും നശിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.
Next Article