For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വാഹനങ്ങളിലെ രൂപമാറ്റം; വ്‌ളോഗർമാർക്കെതിരെ ശക്തമായ നടപടികളുമായി ഹൈക്കോടതി

12:30 PM Jun 07, 2024 IST | Online Desk
വാഹനങ്ങളിലെ രൂപമാറ്റം  വ്‌ളോഗർമാർക്കെതിരെ ശക്തമായ നടപടികളുമായി ഹൈക്കോടതി
Advertisement

കൊച്ചി: വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്ന വ്ലോഗർമാർക്കെതിരെ ഹൈക്കോടതി. വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് നിർദേശം നല്‍കി. ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സഞ്ജു ടെക്കി കേസ് പരിഗണിച്ചപ്പോഴാണ് ഇത്തരത്തിൽ കോടതി നിർദ്ദേശം നൽകിയത്. കേസ് ഈ മാസം 13 ലേക്ക് മാറ്റി.

Advertisement

രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ദൃശ്യങ്ങൾ ശേഖരിക്കാൻ എൻഫോഴ്സ്മെന്റ് ഓഫീസർമാർക്ക് കഴിഞ്ഞ ദിവസം കോടതി നിർദേശം നൽകിയിരുന്നു. വാഹനവും നിയമലംഘനത്തിന്‍റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണമെന്നും വാഹനത്തിന്‍റെ കസ്റ്റഡി ഉള്‍പെടെയുള്ള കാര്യങ്ങള്‍ മജിസ്ട്രേറ്റ് കോടതി തീരുമാനിക്കുമെന്നും നിയമം ലംഘിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്യണമെന്നും വാഹനങ്ങളിലെ രൂപ മാറ്റത്തിന് 5000 രൂപ മുതൽ പിഴ ഈടാക്കണമെന്നുമാണ് കോടതി നിർദേശം. കൂടാതെ രൂപമാറ്റം വരുത്തുന്ന വാഹനത്തിന്റെ റജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുമെന്നും കോടതി വ്യക്തമാക്കി. ഓടുന്ന വാഹനത്തിലെ ഡ്രൈവറുടെ കാബിനിലിരുന്ന് വിഡിയോ പകർത്തുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്നും കോടതി പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.