For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മോദിയുടെ ഗ്യാരൻ്റി കള്ളത്തരം: മല്ലികാർജുൻ ഖർഗെ

12:30 PM Apr 24, 2024 IST | Online Desk
മോദിയുടെ ഗ്യാരൻ്റി കള്ളത്തരം  മല്ലികാർജുൻ ഖർഗെ
Advertisement

തിരുവനന്തപുരം: മോദിയുടെ ഗ്യാരണ്ടി വെറും കള്ളത്തരമാണ് അദ്ദേഹം പെറ്റി പൊളിറ്റിഷ്യനാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ജനങ്ങളിൽ നിന്നും കോൺഗ്രസിന് ലഭിക്കുന്ന സ്വീകാര്യതയിൽ മോദി അസ്വസ്ഥനാണ്. കോൺഗ്രസ് തനിക്ക് ഒന്നുമല്ലെന്ന് പറയുന്ന മോദി പണം കൊണ്ട് പലതും വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നു. ഭയംകൊണ്ടാണ് ഇതെല്ലം മോദി ചെയ്യുന്നതെന്നും ഖർഗെ ആരോപിച്ചു.

Advertisement

പ്രധാനമന്ത്രി ഇന്ത്യയുടെ ചരിത്രം വായിക്കണം. രാജ്യത്തെ ഒരുമിച്ച് നിർത്താൻ പഠിക്കണം. മോദി പറഞ്ഞ കാര്യങ്ങളും നൽകിയ വാഗ്‌ദാനങ്ങളും മറന്നു. മോദി നുണ പറയുകയാണ്, കള്ള പ്രചാരണം നടത്തുകയാണ്. മോദിയുടെ ഗ്യാരൻ്റി വെറും കള്ളത്തരമാണ്. രാജ്യത്ത് ബിജെപിക്ക് എതിരായ അടിയൊഴുക്ക് ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഹിന്ദുക്കളുടെ സ്വത്ത് മുസ്ലീങ്ങൾക്ക് നൽകുമെന്നാണ് പറഞ്ഞു പരത്തുന്നത്. കുട്ടികളുടെ എണ്ണം വരെ മോദി കുറ്റമായി കാണുകയാണ്. തനിക്ക് 5 കുട്ടികളുണ്ട്. വളരെ കഷ്ടപ്പെട്ടുതന്നെയാണ് അവരെ വളർത്തിയതെന്നും ഖർഗെ പറഞ്ഞു. കോൺഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ചു. രാജ്യത്തെ തൊഴിലില്ലായ്മയെപ്പറ്റി മോദിക്ക് ഒന്നും പറയാനില്ല. പറഞ്ഞതൊന്നും നടപ്പിൽ വരുത്താൻ മോദിക്ക് കഴിഞ്ഞിട്ടില്ല എന്നും ഖർഗെ പറഞ്ഞു.

ഇന്ത്യയുടെ രാഷ്ട്രീയത്തിൽ കേരളം സുപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. രാജീവ് ചന്ദ്രശേഖർ കർണാടകയിൽ എന്ത് ചെയ്തു? കേരളത്തിൽ എന്ത് ചെയ്യുമെന്നാണ് പറയുന്നത്? ശശി തരൂർ പാർട്ടിയുടെ ശക്തിയാണ്. അടൂർ പ്രകാശ് മികച്ച സ്ഥാനാർത്ഥിയാണ്. യുഡിഎഫ് സ്ഥാനാർത്ഥികളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്, 20 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും ഖർഗെ വ്യക്തമാക്കി.

Tags :
Author Image

Online Desk

View all posts

Advertisement

.