Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മോദിയുടെ ഗ്യാരണ്ടിക്ക് പഴയ ചാക്കിന്റെ വില പോലുമില്ല: വി ഡി സതീശൻ

10:18 AM Apr 22, 2024 IST | Online Desk
Advertisement

മൊറയൂർ: ബിജെപിയും സിപിഎമ്മും തമ്മിൽ അന്തർധാരയല്ല മറിച്ച് പരസ്യധാരണയാണ് എന്നുള്ളത് വ്യക്തമാക്കുന്നതാണ് പിണറായി വിജയന്റെയും ബിജെപി ദേശീയ നേതാക്കന്മാരുടെയും രാഹുൽ ഗാന്ധിക്കെതിരെയുള്ള സാമ്യമായ പ്രസ്താവനകൾ സൂചിപ്പിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മൊറയൂർ പഞ്ചായത്തിലെ പതിമൂന്നാം ബൂത്ത് യുഡിഎഫ് കുടുംബ കൺവെൻഷൻ വാലഞ്ചേരിയിൽ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻഡിഎ സർക്കാർ വരുന്നതിനുമുമ്പ് ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങൾ ഒന്നും നടപ്പിലാക്കാതെയാണ് പുതിയ ഗ്യാരണ്ടിയുമായി ജനങ്ങൾക്ക് മുമ്പിൽ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ക്കെതിരെയുള്ള ഭരണവിരുദ്ധ തരംഗം യുഡിഎഫിന് കേരളത്തിൽ 20 സീറ്റുകളിൽ 20 ജയിക്കുന്ന സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisement

സി കെ ഷാഫി അധ്യക്ഷത വഹിച്ചു. അഡ്വ വിഎസ് ജോയ്, കെ പി അബ്ദുൽ മജീദ്, പി ഉബൈദുള്ള എംഎൽഎ, പി പി ഹംസ, പിസി വേലായുധൻകുട്ടി, പി എ സലാം, അജ്മൽ ആനത്താൻ, അഡ്വ. സബീന പി എം, ടി പി സലീം മാസ്റ്റർ, വി പി അബൂബക്കർ, സി കെ മുഹമ്മദ്, ആനക്കച്ചേരി മുജീബ്, പാറക്കൽ റസാഖ്, കെ സി സലീം, റഷീദ് ബംഗാളത്ത്, കെ കെ മുഹമ്മദ് റാഫി, ഹഫ്സത്ത് കെ സി തുടങ്ങിയവർ കൺവെൻഷനിൽ സംസാരിച്ചു.

Tags :
keralanewsPolitics
Advertisement
Next Article