For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വയനാടിന് ആശ്വാസമേകാൻ മോഹൻലാൽ; ദുരന്തമേഖലയിൽ സന്ദർശനം നടത്തി

10:28 AM Aug 03, 2024 IST | Online Desk
വയനാടിന് ആശ്വാസമേകാൻ മോഹൻലാൽ  ദുരന്തമേഖലയിൽ സന്ദർശനം നടത്തി
Advertisement

മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടൽ നാശം വിതച്ച മേഖലകളിൽ സന്ദർശനം നടത്തി നടൻ മോഹൻലാൽ. മേപ്പാടി ടെറിട്ടോറിയൽ ആർമിയുടെ ബേസ് ക്യാംപിലാണ് മോഹൻലാൽ എത്തിയത്. ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലാണ് മോഹൻലാൽ. കോഴിക്കോടു നിന്ന് റോഡു മാർഗമാണ് വയനാട്ടിലെത്തിയത്. ദുരന്തം നാശം വിതച്ച മുണ്ടക്കൈ മേഖലയിലെ ആളുകളെയും സൈനികരെയും സന്ദർശിച്ചു. കൂടാതെ ദുരിത ഭൂമിയിൽ പകലില്ലാതെ സന്നദ്ധ സേവനം നടത്തുന്നവരെ പ്രശംസിച്ചു. ഇനിയും കണ്ടെത്താനുള്ള ആളുകളെക്കുറിച്ചും ദൗത്യത്തെക്കുറിച്ചും സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.