കൊന്നപ്പൂ വിതറിയും പൂത്തിരി കത്തിച്ചും ഷാഫിയെ വരവേറ്റ് മൊകേരി ഗവ. കോളേജ്
മൊകേരി: വിദേശത്തെ വോട്ടർമാരെ നേരിൽകണ്ട് പിന്തുണ അഭ്യർഥിച്ച ശേഷം മണ്ഡലത്തിൽ തിരിച്ചെത്തിയ യുഡിഎഫ് സ്ഥാനാർഥി പര്യടനം തുടങ്ങി. രാവിലെ മൊകേരി ഗവ. കോളെജിൽ വിദ്യാർഥികളെയും അധ്യാപകരെയും ജീവനക്കാരെയും നേരിൽ കണ്ട് വോട്ടഭ്യർഥിച്ചു. കൊന്നപ്പൂ വിതറിയും ഇളനീർ പൂത്തിരി കത്തിച്ചുമാണ് വിദ്യാർഥികൾ ഷാഫിയെ വരവേറ്റത്.
മൊകേരി ഗവൺമെൻ്റ് കോളെജിലെ കെ.എസ്.യു - എംഎസ്എഫ് നേതാക്കളായ സച്ചിൻ സി.എസ്, അൻഷിഫ്, കാർത്തിക് ചോറോട്, ദേവനന്ദ, അഭിരാഗ്, കൃഷ്ണ കിരൺ, ഹാദിയ, ഷാഫി, യാസർ, ഉദൈഫ്, മെഹറ, ലുബ്ന, നിഹാല തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. കോളെജ് പ്രിൻസിപ്പൽ അഷറഫ് കൊയിലോത്തൻ കണ്ടിയിലിനെ സ്ഥാനാർഥി നേരിൽ കണ്ടു.
കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഗൗജ വിജയകുമാർ, ജില്ലാ പ്രസിഡൻ്റ് വി.ടി സൂരജ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.പി ഷാജഹാൻ, മറ്റ് ഭാരവാഹികളായ വി. വിജേഷ്, അഖിൽ നരിപ്പറ്റ, വി.എം ചന്ദ്രൻ, ബവിത്ത് മലോൽ, അർജുൻ കോവുക്കുന്ന്, ശ്രീജേഷ് ഊരത്ത്, ജമാൽ മൊകേരി, പി.പി ദിനേശൻ, കെ.പി ബാബു, കെ.ടി അശോകൻ, പി.കെ ഷമീർതുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.