For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ചേർത്തലയിൽ ആശങ്ക സൃഷ്ടിച്ച് കുരങ്ങ് ശല്യം; ചെറിയ പൂച്ചകളെയും, പട്ടിക്കുഞ്ഞുങ്ങളെയും കൊന്നു

11:41 AM Mar 28, 2024 IST | ലേഖകന്‍
ചേർത്തലയിൽ ആശങ്ക സൃഷ്ടിച്ച് കുരങ്ങ് ശല്യം  ചെറിയ പൂച്ചകളെയും  പട്ടിക്കുഞ്ഞുങ്ങളെയും കൊന്നു
Advertisement
Advertisement

ആലപ്പുഴ: മലയോരപ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന അവസ്ഥായാണ്. എന്നാൽ കാടില്ലാത്ത ആലപ്പുഴയിൽ ചേർത്തലക്കാരെ വിറപ്പിക്കുന്നത് ഒരു കുരങ്ങാണ്. വനം വകുപ്പ് കെണി വെച്ചിട്ടും നാട്ടുകാർക്ക് ശല്യക്കാരനായ കുരങ്ങിനെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ചേർത്തല കെഎസ്ഇബി ഓഫീസിന് സമീപം ആളൊഴിഞ്ഞ് കാട് പിടിച്ച് കിടക്കുന്നയിടത്താണ് കുരങ്ങിൻ്റെ വിളയാട്ടം. കുറച്ച് നാൾക്ക് മുമ്പ് ഇവിടെ എത്തിയ കുരങ്ങൻ ആദ്യം നാട്ടുകാർക്ക് വലിയ ശല്യക്കാരനായിരുന്നില്ല. നഗരത്തിൽ പലയിടത്തും കുരങ്ങ് കറങ്ങി നടക്കുകയായിരുന്നു. എന്നാൽ അടുത്തിടെയായി ഇവർ അക്രമാസക്തരായി. ചെറിയ പൂച്ചകളെയും, പട്ടിക്കുഞ്ഞുങ്ങളെയുമൊക്കെ പിടികൂടി കൊല്ലുന്നത് നാട്ടുകാരിൽ ഭീതി സൃഷ്ടിക്കുന്നു.
കെഎസ്ഇബി ജീവനക്കാരും, പേടിയോടെയാണ് പണിയെടുക്കുന്നത്. നാട്ടുകാരുടെയും, കെഎസ്ഇബി ജീവനക്കാരുടെയും പരാതിയെത്തുടർന്ന് വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി കുരങ്ങിനെ പിടികൂടാൻ കൂട് സ്ഥാപിച്ചു. പക്ഷെ കുരങ്ങിനെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.